
റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ ഉണര്‍വ് സൗദി അരാംകോക്ക് നേട്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 95.47 ബില്യണ്‍ റിയാലിന്റെ ലാഭം നേടാന്‍ കഴിഞ്ഞതായും റിപ്പോനട്ട് വ്യക്തമാക്കുന്നു,

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ മികച്ച നേട്ടമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നേടിയത്. കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിക്കു ശേഷം രാജ്യത്തു നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലാഭം വര്‍ധിക്കാന്‍ ഇടയാക്കി. മാത്രമല്ല, കഴിഞ്ഞ വര്‍ഷം മഹാമാരിയെ തുടര്‍ന്ന് എണ്ണയുടെ ആവശ്യവും കുറഞ്ഞിരുന്നു. എന്നാല്‍ ലോക രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ കാമ്പയിനുകളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിജയകരമായതോടെ ക്രൂഡ് ഓയിലിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. 288 ശതമാനം വര്‍ധനവാണ് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായത്.
കൊവിഡ് മഹാമാരിക്കുശേഷം ലോകം സാധാരണ നിലയിലേക്ക് തിരിച്ചു വരുകയാണെന്ന് അറാംകോ ചീഫ് എക്‌സിക്യ ഔട്ടീവ് ഓഫീസര്‍ എന്‍ജി. അമീന്‍ നാസര്‍ പറഞ്ഞു. കൊവിഡ് വകഭേദങ്ങളെ അതിജീവിച്ചാണ് അരാംകോയുടെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.