
റിയാദ്: സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സച്ചാര്‍ സംരക്ഷണ സമിതി സമരങ്ങള്‍ക്ക് റിയാദ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ റിയാദ് കെ എം സി സി പ്രസിഡണ്ട് സിപി മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് ഐ സി, എം ഇ എസ്, സി ജി, തനിമ, ആര്‍ ഐ സി സി, ആര്‍ ഐ ഐ സി, എം എസ് എസ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അഷ്‌റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡണ്ട് ഷാഫി ദാരിമി ദിബാജ് വിഷയം അവതരിപ്പിച്ചു.

എസ് ഐ സി സെക്രട്ടറി അബ്ദുറഹ്മാന്‍ ഹുദവി ഖിറാഅതും ഹബീബുറഹ്മാന്‍ സമാപന പ്രസംഗവും നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍(റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഖലീല്‍ പാലോട്(തനിമ സാംസ്‌കാരിക വേദി), ഉമര്‍ ശരീഫ്(റിയാദ് ഇസ്ലാഹി സെന്റര്‍), ഷഫീഖ് കൂടാളി(സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), റഷീദ് അലി(സിജി), സൈതലവി ഫൈസി (സമസ്ത ഇസ്ലാമിക് സെന്റര്‍), യു പി മുസ്തഫ (കെ.എം.സി.സി), സൈനുല്‍ ആബിദ്(എം.ഇ. എസ്), താജുദീന്‍ ഓമശേരി(തനിമ) തുടങ്ങിയവര്‍ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. എ യു സിദ്ധീഖ് അവതാരകനായിരുന്നു. റഹ്മതെ ഇലാഹി നദ്‌വി സ്വാഗതവും ഹബീബ് വകീല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.