
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിനുളള മാര്‍ഗ നിര്‍ദേശം പ്രസിദ്ധീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ വെബ് പോര്‍ട്ടലില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് മൂന്ന് നിര്‍ദേശങ്ങളാണ് പ്രധാനമായും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. അതുപ്രകാരം കാലാവധിയുളള താമസാനുമതി രേഖ ഉണ്ടായിരിക്കണം. വാങ്ങുന്ന ഭൂസ്വത്തിന്റെ സമഗ്ര വിവരവും കരാറും വേണം. ഇതിന് പുറമെ ഒരു വിദേശിയുടെ പേരില്‍ മറ്റ് ഭൂസ്വത്തുക്കള്‍ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അബ്ശിര്‍ പോര്‍ട്ടലില്‍ മൈ സര്‍വീസ് ക്ലിക് ചെയ്ത് സര്‍വീസ് എന്ന ലിങ്കിലെ ജനറല്‍ സര്‍വീസ് എന്ന ഓപ്ഷനിലാണ് ഭൂസ്വത്ത് വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രാജ്യത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായി പ്രീമിയം ഇഖാമ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് വിദേശികള്‍ക്ക് ഭൂസ്വത്ത് സ്വന്തമാക്കുന്നതിനുളള അവകാശം അനുവദിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.