റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘റിഫ ഫാമിലി മീറ്റ്-2023’ ഫെബ്രുവരി 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ അല്‍ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടിയെന്ന് റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അറിയിച്ചു. റിയാദിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയാണ് ‘റിഫ’. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 35 ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
ഉച്ചക്ക് 1ന് പരിപാടികള്‍ ആരംഭിക്കും. കലം ഉടക്കല്‍, സുന്ദരിക്ക് പൊട്ടു തൊടല്‍, വടം വലി, തുടങ്ങിയ വിവിധ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് 6.30 മുതല്‍ ഒപ്പന, മൈമിംഗ്, ഡാന്‍സ്, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും നടക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
റിയാദിലെ ഇന്ത്യക്കാരിക്കിടയില്‍ അറിയപ്പെടുന്നതും സൗദി റഫറി പാനലില്‍ ഉള്‍പ്പെടുന്ന അലി അല്‍ ഖഹതാനിയെ ചടങ്ങില്‍ ആദരിക്കും. ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ് ഡോ. ഹാഷിമിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടക്കും. യോഗത്തില്‍ സൈഫു കരുളായി സ്വാഗതവും ഫൈസല്‍ പാഴൂര്‍ നന്ദിയും പറഞ്ഞു. ഹസ്സന്‍ പുന്നയൂര്‍, നാസര്‍ മാവൂര്‍, നൗഷാദ് ചക്കാല, മുസ്തഫ കവ്വായി, ബഷീര്‍ കാരന്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.