റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃകയായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയാണ് സമൂഹ നോമ്പുതുറ. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ ഒരുക്കുന്നത്.
250 പേര്‍ക്കാണ് ഓഡിറ്റോറിയത്തില്‍ ഇഫ്താറിന് സൗകര്യം. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും. ചിക്കന്‍ ബിരിയാനി, ചിക്കന്‍ മന്തി ഉള്‍പ്പെടെയുള്ള നോമ്പുതുറ വിഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. റമദാനില്‍ വൈകിട്ട് 4.00ന് ആരംഭിക്കുന്ന ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാഹി സെന്റര്‍ ബത്ഹ യൂണിറ്റിലെ 30 വളന്റിയര്‍മാരാണ് നേതൃത്വം നല്‍കുന്നത്. ഇഫ്താര്‍ ക്യാമ്പില്‍ വൈജ്ഞാനിക ക്ലാസും നടക്കും.
റമദാനിലെ മുഴുവന്‍ ദിനങ്ങളിലും ഇഫ്താറിന് എത്തുന്നവര്‍ക്കു ആവ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സജ്ജമാണെന്നും മലയാളികളെ പ്രത്യേകം ഇഫ്താറിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി ചെയര്‍മാന്‍ മുഹമ്മദ് സുല്‍ഫിക്കര്‍, കണ്‍വീനര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റി മലയാളം പ്രബോധന വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര, ദഅവ കണ്‍വീനര്‍ അബ്ദുസ്സലാം ബുസ്താനി എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.