റമദാന്‍ തുടങ്ങിയതോടെ മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടകരുടെ ബാഹുല്യം


മക്ക: റമദാന്‍ തുടങ്ങിയതോ ൈമസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി അധികൃതര്‍. ഹറമില്‍ പ്രവേശിക്കുമ്പോഴുള്ള തിക്കു കുറയ്ക്കുന്നതിന് തീര്‍ഥാടകര്‍ക്ക് മാത്രമായി 210 വാതിലുകള്‍ തുറന്നു.

മസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ അകത്തേക്കും പുറത്തേക്കുമുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിരീക്ഷിക്കുന്നുണ്ട്. ജനതിരക്ക് കൃത്യമായി നിരീക്ഷിച്ച് ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഹറമില്‍ ലഭ്യമാണ്.

ഹറമിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ കിങ് അബ്ദുല്‍ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതല്‍ 93ാം നമ്പര്‍ വരെയുള്ള എന്‍ട്രന്‍സുകള്‍ എന്നിവയാണ് ഉംറ തീര്‍ഥാടകര്‍ക്കായി തുറന്നത്. അതേസമയം 88-ാം നമ്പര്‍ എന്‍ട്രന്‍സ് വഴി തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല.

കിങ് അബ്ദുല്‍ അസീസ് ഗേറ്റിനൊപ്പം ഷുബൈക സ്‌റ്റെയര്‍ കെയ്‌സ് എമര്‍ജന്‍സി സര്‍വീസിന് ഉപയോഗിക്കും. ഒന്നാം നിലയില്‍, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈര്‍ ഗേറ്റ്, അജ്‌യാദ് പാലം, ഷുബൈക പാലം, ഉസ്മാന്‍ പാലം, കിങ് ഫഹദ് ഗേറ്റ് എലിവേറ്ററുകള്‍ എന്നിവ തീര്‍ഥാടകര്‍ക്ക് റപയോഗിക്കാം. അല്‍ അര്‍ഖാം സ്‌റ്റെയര്‍വേ എലിവേറ്ററുകള്‍, ഉംറ ഗേറ്റ് എലിവേറ്ററുകള്‍, അജ്‌യാദ് സ്‌റ്റെയര്‍വേ എലിവേറ്ററുകള്‍, മര്‍വ സ്‌റ്റെയര്‍വേ എലിവേറ്ററുകള്‍, വിഭിന്നശേഷിക്കാര്‍ക്കുള്ള മേല്‍ക്കൂരയിലെ ഭാഗം എന്നിവ രണ്ടാം നിലയിലും തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാമെന്ന് ഹറം ജനറല്‍ പ്രസിഡന്‍സി അറിയിച്ചു.

 

Leave a Reply