റിയാദ്: നവോദയ കുടുംബവേദി വനിതാദിനം ആചരിച്ചു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു വനിതകളെ ആദരിക്കുകയും ചെയ്തു. ദേശീയ അന്തര്‍ദേശീയ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി ഖദീജ നിസ, നൃത്തംവേദികളിലും അഭിനയരംഗത്തും മോഡലിംഗ് മേഖലയിലും ഇംഗ്ലീഷ്ില്‍ നോവലെഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നിവരെയാണ് ആദരിച്ചത്.
സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം നേടി കരുത്ത തെളിയിച്ച കായിക താരമാണ് ഖദീജ നിസ. 2015 മുതല്‍ ബാഡ്മിന്റണ്‍ മത്സരവേദികളില്‍ സജീവമാണ്. റിയാദിലെ ഐ ടി എഞ്ചിനീയര്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി കൂടത്തിങ്കല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ 13 മെഡലുകളാണ് ചെറുപ്രായത്തില്‍ നേടിയത്.
2023 മിസ് കേരള മത്സരത്തില്‍ ‘മിസ് ടാലന്റഡ് കേരള’യായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയ് റിയാദിലെ മലയാളി വേദികളില്‍ സുപരിചിതയാണ്. തൃശൂര്‍ സ്വദേശിയായ ജോയ് റാഫേല്‍ റാണി ടീച്ചര്‍ ദമ്പതികളുടെ മകളാണ്.
നവോദയ കുടുംബവേദി കണ്‍വീനര്‍ ആതിര ഗോപനും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സില്‍ ശബാന പര്‍വീണും ചേര്‍ന്ന് ഖദീജ നിസയ്ക്ക് ഉപഹാരം സമ്മാനിച്ചു. നാട്ടിലുള്ള ഗ്രീഷ്മയുടെ അസ്സാന്നിധ്യത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ കുടുംബവേദി ഖജാന്‍ജി അഞ്ജു ഷാജു, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍അസീസ് എന്നിവരില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.