Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഇഫ്താര്‍ വിരുന്നൊരുക്കി വണ്ടൂര്‍ കെഎംസിസി

റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ലെ അല്‍ മനാഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കെഎംസിസി പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മാ പ്രതിനിധികള്‍, കെഎംസിസി ജില്ലാ, സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റി നേതാക്കള്‍, റിയാദിലെ മത സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൌക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ജില്ലാ കെഎംസിസി സെക്രട്ടറിയായി തിരഞ്ഞെടുത്ത സഫീര്‍ ഖാന്‍ കരുവാരകുണ്ട് എന്നിവരെ ആദരിച്ചു. മണ്ഡലം കെഎംസിസി കമ്മിറ്റി നടത്തുന്ന സ്വര്‍ണബിസ്‌ക്കറ്റ് കുറിയുടെ രണ്ടാം ഘട്ട നറുക്കെടുപ്പും നടന്നു.

വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവില്‍ നിര്‍മിക്കുന്ന, ഭാഷാ സമര രക്തസാക്ഷി കുഞ്ഞിപ്പയുടെ സ്മാരകത്തിന്റെ നിര്‍മാണനത്തിന് സാമ്പത്തികമായി പിന്തുണ നല്‍കിയ ഉസ്മാന്‍ അലി പാലത്തിങ്ങലിനെ ചടങ്ങില്‍ ആദരിച്ചു. വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടനത്തില്‍ സജീവ സാന്നിധ്യമായിരുന്ന അന്‍സാര്‍ ടി പി, ഫൈസല്‍ പാഴൂര്‍ എന്നിവര്‍ക്കുള്ള പ്രശംസാ ഫലകവും സമ്മാനിച്ചു.

ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സഫീര്‍ ഖാന്‍ കരുവാരകുണ്ട്, മുജീബ് പള്ളിശ്ശേരി, ജാഫര്‍ കാളികാവ്, ഷംസു വടപുറം, സുഹൈല്‍ മാട്ടുമ്മല്‍, അബുട്ടി തുവ്വൂര്‍, അബ്ദുല്‍ ബാരി കാളികാവ്, അബ്ദുല്‍ കലാം മാട്ടുമ്മല്‍, റഷീദ് ചോക്കാട്,മുഹമ്മദലി ചോക്കാട്, നിസാര്‍ മാനു മമ്പാട്,അഷ്‌റഫ് കരുവാരകുണ്ട്, അബ്ദുന്നാസര്‍ മമ്പാട്, റാഷിദ് വാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top