റിയാദ്: വിടപറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ എന്ന കൃതി റിയാദില്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഓര്‍മ്മകളില്‍ഇഖ്ബാല്‍’ എന്ന പേരില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രകാശനം. പ്രവാസത്തിന്റെ സ്പന്ദനങ്ങള്‍ പുറം ലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു കെയു ഇഖ്ബാല്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്ത മീഡിയാ ഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, മേഖലകളില്‍ പ്രവാസത്തിന്റെ ശബ്ദായിരുന്നു ഇഖ്ബാലിന്റെ മാധ്യമ പ്രവര്‍ത്തനമെന്നും അദ്ദേഹം അനുസ്മരിച്ചു. നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു.
പ്രിന്റ് ഹൗസ് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘കണ്ണും കാതും’ മീഡിയവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍ നജിം കൊച്ചുകലുങ്കിന് നല്‍കി പ്രകാശനം ചെയ്തു. പ്രവാസി കൂട്ടായ്മകളെ സജീവമാക്കുന്നതിനില്‍ നിര്‍ണായക പങ്കാണ് ഇഖ്ബാല്‍ വഹിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ചീഫ് എം സി എ നാസറും കെ യു ഇഖ്ബാലിനെ അനുസ്മരിച്ചു.
നിഷാദ് റാവുത്തറിന് നൗഫല്‍ പാലക്കാടനും എംസിഎ നാസറിന് ജലീല്‍ ആലപ്പുഴയും റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ ഉപഹാരം സമ്മാനിച്ചു. മീഡിയാ ഫോറം മുന്‍ ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.
സുലൈമാന്‍ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ ആലപ്പുഴ, ഷഫീക് മൂന്നിയൂര്‍, ശിഹാബ് കൊട്ടുകാട്, ഡോ.അബ്ദുല്‍ അസീസ്, ജോസഫ് അതിരുങ്കല്‍, ഇബ്രാഹീം സുബ്ഹാന്‍, സുധീര്‍ കുമ്മിള്‍, സജീവ്, ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ കെയു ഇഖ്ബാലിനെ അനുസ്മരിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.