Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ആലപ്പുഴ ഒഐസിസിയെ ശരത് നയിക്കും; സുഗതന്‍ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക്

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാകമ്മിറ്റി നിലവില്‍ വന്നു. മലാസ് അല്‍മാസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികാരിളായ സിദ്ധിഖ് കല്ലൂപ്പറമ്പന്‍, അബ്ദുല്ല വല്ലാഞ്ചിറ, മജീദ് ചിങ്ങോലി എന്നിവരുടെ നിരീക്ഷണത്തില്‍ ഐക്യകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, ജലീല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അഭിനന്ദിച്ചു പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്), ഷബീര്‍ വരിക്കപ്പള്ളി (ജന. സെക്രട്ടറി-സംഘടനാ ചുമതല), ബിജു വെണ്‍മണി (ട്രഷറര്‍). അബ്ദുല്‍ വാഹിദ്, സജീവ് വള്ളികുന്നം റഫീക്ക് വെട്ടിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജോമോന്‍ കറ്റാനം, അനീഷ് ഖാന്‍ (ജന. സെക്രട്ടറിമാര്‍), കമറുദ്ദീന്‍ താമരക്കുളം, ഹാഷിം ചിയാംവെളി, ജയമോന്‍, അറാഫത്ത്, ആഘോഷ് ശശി, വര്‍ഗീസ് ബേബി (സെക്രട്ടറിമാര്‍), അനീസ് കാര്‍ത്തികപ്പള്ളി (ജോ. ട്രഷറര്‍), നസ്‌റുദ്ദീന്‍ വി ജെ (മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ദീര്‍ഘകാലം ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റായിരുന്ന സുഗതന്‍ നൂറനാട് ഉള്‍പ്പെടെ ഒന്‍പത് പേരെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു. മജീദ് ചിങ്ങോലി, ഷാജി സോണ, നൗഷാദ് കറ്റാനം, സജീവ് വള്ളികുന്നം, ബിജു വെണ്‍മണി, സന്തോഷ് വിളയില്‍, സെയ്ഫ് കായംകുളം, ഷിബു ഉസ്മാന്‍ എന്നിവരാണ് സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ജില്ലാ നിര്‍വാഹക സമിതി അംഗങ്ങള്‍ ജലീല്‍ ആലപ്പുഴ, മുജീബ് കായംകുളം, അഷ്‌റഫ് കായംകുളം, ജയിംസ് മാങ്കാംകുഴി, ജോബിന്‍, സുരേഷ്, ഇസ്ഹാഖ് ലവ് ഷോര്‍, സന്തോഷ് ആലപ്പുഴ, സിജു പീറ്റര്‍, സാബു പി ജോര്‍ജ്, ഷിബിന്‍ സലീം, യു സലീം, സണ്ണി അലക്‌സ്, മനു മാവേലിക്കര, ഷൈജു നമ്പലശ്ശേരി, കാശിഫുദ്ദീന്‍, ആഷിക് മുഹമ്മദ്, ദാസന്‍ യോഹന്നാന്‍ എന്നിവരാണ്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top