Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

‘ആശ’പ്പെരുന്നാളിന് ബിരിയാണിയും മധുരവും; സമരക്കാര്‍ക്കു ഒഐസിസി വനിതാ വേദി ഐക്യദാര്‍ഢ്യം

റിയാദ്: ഇടതു സര്‍ക്കാരിന്റെ അവഗണനയും ആക്ഷേപവും സഹിച്ച് സഹന സമരം നയിക്കുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒഐസിസി റിയാദ് വനിതാ വേദി. അവകാശങ്ങള്‍ക്കായി തെരുവില്‍ കഴിയുന്ന ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ബിരിയാണിയും മധുരവും സമ്മാനിക്കും. ‘ആശ’പ്പെരുന്നാള്‍ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഒഐസിസി വനിതാ വേദിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളെയും വനിതാ തൊഴിലാളികളെയും അടിച്ചമര്‍ത്താനാണ് ശ്രമമെന്നു ഒഐസിസി വനിതാ വേദി കുറ്റപ്പെടുത്തി. വിലക്കയറ്റവും നികുതി വര്‍ധനവും മൂലം പൊറുതിമുട്ടിയ സാധാരണക്കാരന്‌ നിത്യവൃത്തിയ്ക്കു ഗതിയില്ലാതെ സെക്രട്ടേറിയറ്റ് നടയില്‍ സമരം നയിക്കുന്നത്. അവരെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തേണ്ടിവരുമെന്നു ഒഐസിസി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ്, ജന. സെക്രട്ടറി ജാന്‍സി പ്രഡിന്‍, ട്രഷറര്‍ സൈഫുന്നിസ സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ സ്മിത മുഹിയുദ്ദീന്‍, ഭൈമി സുബിന്‍, സെക്രട്ടറിമാരായ സിംന നൗഷാദ്, ജോജി ബിനോയ്, ശരണ്യ ആഘോഷ് എന്നിവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top