Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

കൃപ ഇഫ്താര്‍ സംഗമം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മുജിബ് കായംകുളം ഉദ്ഘാടനം ചെയ്തു. കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ രാജന്‍ പിള്ളയെ ആദരിച്ചു. ജോ. സെക്രട്ടറി അബ്ദുല്‍ വാഹിദ് റമ്ദാന്‍ സന്ദേശവും പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു.

പുഷ്പരാജ്, ശിഹാബ് കൊട്ടുകാട്, സെബിന്‍ ഇക്ബാല്‍, സലിം കളക്കര, ജോസഫ് അതിരുങ്കല്‍, വി ജെ നസ്‌റുദ്ധിന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, ഫാറൂഖ് സഖാഫി കായംകുളം, ഷഹനാസ് അലി, മൈമൂന അബ്ബാസ്, ഖമറുന്നിസ, സജീവ് കായംകുളം, നാസര്‍ ലെയ്‌സ്, മജീദ് മൈത്രി, സലിം വാലില്ലാപ്പുഴ, നിഹാസ് പാനൂര്‍, നവാസ് വല്ലാറ്റില്‍, സനൂപ് പയ്യന്നൂര്‍, ബിനു കെ തോമസ്, ബഷീര്‍ കോട്ടയം, സുരേഷ് ശങ്കര്‍, അസ്‌ലം പാലത്ത്, ജോണ്‍സണ്‍, ബാലു, അഖിനാസ് ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

കൃപ ഭാരവാഹികളായ സൈഫ് കൂട്ടുങ്കല്‍, പി കെ ഷാജി, ഷൈജു നമ്പലശേരി, സൈഫ് കായംകുളം, സലിം പള്ളിയില്‍, ദേവദാസ്, കെ ജെ റഷീദ്, അഷറഫ് ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ റൈബോക്, രഞ്ജിത്ത്, ഷംസ് വടക്കേത്തലക്കല്‍, വിജയന്‍ പുല്ലുകുളങ്ങര, നിസ്സാം, നൗഷാദ് യാക്കൂബ്, അമീന്‍ ഇഖ്ബാല്‍, ശംസുദ്ധിന്‍, മിദ്‌ലാജ്, നിറാഷ് റഷീദ് ചേരാവള്ളി, സുധിര്‍ മൂടയില്‍, സുനീര്‍, ബഷീര്‍ കോയിക്കലേത്ത്, ഫസല്‍, നിസ്സാം, സുധിര്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ സലിം തുണ്ടത്തില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top