
റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) വനിത വിങ് ഹാദിയ അക്കാദമി പഠിതാക്കള്‍ക്കും രിസാലതുല്‍ ഇസ്‌ലാം മദ്‌റസയിലെ രക്ഷിതാക്കള്‍ക്കും ഇഫ്താര്‍ വിരുന്ന് ഒരുക്കി. എക്‌സിറ്റ് പതിനെട്ടിലെ അല്‍വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ഖുര്‍ആനിക് ഇന്‌സൈറ്റ്‌സ്, ഡിസ്‌കവറിംഗ് ഹാദിയ, സൊസൈറ്റി എന്‍ഗേജ്‌മെന്റ്‌സ് എന്നീ സെഷനുകളില്‍ വിജ്ഞാന ക്ലാസുകളും നടന്നു. പത്ത് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി ഐസിഎഫ് റിയാദ് ഒരുക്കുന്ന ജൂനിയര്‍ ഹാദിയ പദ്ധതി സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു. രിസാലതുല്‍ ഇസ്‌ലാം മദ്രസ പുതിയ അധ്യായന വര്‍ഷത്തേക്കുളള പ്രവേശനവും ആരംഭിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.