
റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദിയുടെ ‘ജ്വാല 2025’ അവാര്‍ഡ് ഏപ്രില്‍ 18ന് സമ്മാനിക്കും. മൈലാഞ്ചി ഇടല്‍ മത്സരവും നടക്കും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യില്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വനിതാ സംഘടന കൂടുതല്‍ സജീവമാകണമെന്നു ഫിറോസ് തയ്യില്‍ പറഞ്ഞു. മാറിയ സൗദിയുടെ സാഹചര്യത്തില്‍ പ്രവര്‍ത്തനം വിപുലമാക്കണം. കേരള സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ജനക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസ ലോകത്തെ വനിതകള്‍ക്ക് ബോധവല്‍ക്കരണം നടത്തി പദ്ധതിയില്‍ അംഗമാക്കാന്‍ പ്രവാസി സംഘടനകള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവേദി പ്രസിഡണ്ട് പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സീബാ കൂവോട് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനം ഈ വര്‍ഷം റമദാനിലായതിനാല്‍ ഏപ്രില്‍ പതിനെട്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രവാസ ലോകത്തെ വനിതകളെ ആദരിച്ചു. മൈലാഞ്ചി ഇടല്‍ മത്സരത്തിനു പുറമെ കുട്ടികളും കുടുംബവേദി അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, റിയാദിലെ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സംസ്‌കാരിക സമ്മേളനം എന്നിവ അരങ്ങേറും.

വി എസ് സജീന (ചെയര്‍പേഴ്‌സണ്‍), ദീപ രാജന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), വിജില ബിജു (കണ്‍വീനര്‍), അഫ്ഷീന (ജോയന്റ് കണ്‍വീനര്‍), അംഗങ്ങളായി അന്‍സിയ, ലാലി രജീഷ്, ആരിഫ ഫിറോസ്, ശാലിനി സജു, സിനുഷ, അനിത ശരണ്യ, രജിഷ നിസാം, സോവിന, നീതു രാഗേഷ്, ഹനാന്‍, രമ്യ എന്നിവരെയും തെരഞ്ഞെടുത്തു.

ഷഹീബ (സാമ്പത്തികം കണ്‍വീനര്‍), ജി.പി വിദ്യ, സന്ധ്യ രാജ്, വര്‍ണ്ണ ബിനുരാജ്, നിവ്യ സിംനേഷ് (ജോയിന്റ് കണ്‍വീനര്‍), ഗീത ജയരാജ് (പ്രോഗ്രാം കണ്‍വീനര്‍), സീന സെബിന്‍, ഷിനി നസീര്‍, സീന കണ്ണൂര്‍, ലക്ഷ്മി പ്രിയ, അഫീഫ (ജോയിന്റ് കണ്‍വീനര്‍), സിജിന്‍ കൂവള്ളൂര്‍, സിംനേഷ് (പബ്ലിസിറ്റി കണ്‍വീനര്‍), സിജിന്‍, സുകേഷ്, സുനില്‍, ഷമീര്‍ (പശ്ചാത്തല സൗകര്യം), ജയരാജ്, സുകേഷ്, നൗഫല്‍, ജയകുമാര്‍ (ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍), ജയകുമാര്‍, മായ ലക്ഷ്മി (ഫോട്ടോ പ്രദര്‍ശനം), ശ്രീഷ സുകേഷ്, ഷംഷാദ് അഷ്‌റഫ് (മൈലാഞ്ചി ഇടല്‍ മത്സരം കോ ഓഡിനേറ്റര്‍മാര്‍) എന്നിങ്ങനെ 101 അംഗ സംഘാടക സമിതിയെയും പ്രഖ്യാപിച്ചു.

രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ സ്വാഗതവും പരിപാടിയുടെ കണ്‍വീനര്‍ വിജുലാ ബിജു നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.