
റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് സൗദിയില്‍ നിന്ന് അതിര്‍ത്തി രാജ്യമായ ജോര്‍ദാന്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ജിദ്ദയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ അല്‍ ലെയ്ത്ത് റോഡില്‍ ജിസാനിലേക്കുളള യാത്രക്കിടെ കാറിന്റെ ടയര്‍പൊട്ടിയാണ് അപകടം.

മരിച്ച ഫസ്‌ന ഷെറിനെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് കാറില്‍ ഉണ്ടായിരുന്നത്. സാരാമായി പരിക്കേറ്റ രണ്ട് പേരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും മറ്റുളളവരെ അല്‍ ലെയ്ത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.

കഴിഞ്ഞ ആഴ്ച അല്‍ ഖര്‍ജില്‍ നിന്ന് സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മറ്റൊരു അപകടത്തില്‍ മലയാളി വീട്ടമ്മ മരിച്ചിരുന്നു. മലപ്പുറം മങ്കട വെളളില പളളിക്കത്തൊിെ ഹംസയുട ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. സന്ദര്‍ശന വിസ പുതുക്കാന്‍ അയല്‍ രാജ്യങ്ങളിലേക്ക് പോയി മടങ്ങുന്നതിനിടെ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണ് ഇന്നലെ അല്‍ ലെയ്ത്തില്‍ ഉണ്ടായത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
