Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

റമദാന്‍ വ്രതാരംഭം; മാര്‍ച്ച് 23ന് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കാനാണ് സാധ്യതയെന്ന് ഗോളശാസ്ത്രജ്ഞന്‍ ഡോ. അലി അല്‍ ശുക്രി. 22ന് വൈകുന്നേരം റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗോളശാസ്ത്ര പ്രകാരം റമദാന്‍ വ്രതം മാര്‍ച്ച് 23 വ്യാഴം ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് പ്രിന്‍സ് സുല്‍ത്താന്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററിലെ ഡോ. അലി അല്‍ ശുക്രി പറഞ്ഞു. ചന്ദ്രന്റെ ഉദയം രാത്രി 8.30നും സൂര്യാസ്ഥമയത്തിന് 9 മിനുട്ട് മുമ്പ് അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാനുളള സാധ്യത കുറവാണ്. മാത്രമല്ല സൂര്യന് മുമ്പേ ചന്ദ്രന്‍ അസ്തമിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലും മാസപ്പിറവി ദൃശ്യമാവില്ല.

മാര്‍ച്ച് 22 ബുധന്‍ കാര്‍മേഘങ്ങളില്ലതെ തെളിഞ്ഞ ആകാശമാണെങ്കില്‍ മാസപ്പിറവി ദൃശ്യമാകും. അതുകൊണ്ടാണ് വ്യാഴാഴ്ച റമദാന്‍ ഒന്നാകാനുളള സാധ്യതയെന്നും ഡോ. അലി അല്‍ ശുക്രി വിശദീകരിച്ചു. അസേമയം, ചൊവ്വാഴ്ച സൂര്യാസ്തമയം ശഴിഞ്ഞ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തു. മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുളള കോടതിയെ വിവരം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top