Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

ആര്‍എസ്‌സി ‘നോട്ടെക് നോളജ് എക്‌സ്‌പോ’ അവാര്‍ഡിന് അപേക്ഷ ക്ഷിണിച്ചു

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) സൗദി വെസ്റ്റ് നാഷനല്‍ മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബര്‍ 14 ന് ജിദ്ദയില്‍ നടക്കും. വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളൂം സര്‍ഗാത്മകത പ്രകടമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് എക്‌സ്‌പോ. ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പാവലിയനുകള്‍ സയന്‍സ് എക്‌സിബിഷന്‍, ശാസ്ത്ര വൈജ്ഞാനിക പ്രദര്‍ശനങ്ങള്‍, കാരിയര്‍ ഗൈഡന്‍സ്, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറും.

വിവിധ ശാസ്ത്ര മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കും. വൈജ്ഞാനിക സാങ്കേതിക രംഗങ്ങളിലെ പ്രാഗത്ഭര്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനല്‍ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവര്‍, നവസംരഭകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രവാസികള്‍ക്ക് അപേക്ഷിക്കാം. വിദഗ്ധ ജൂറിയുടെ മേല്‍നോട്ടത്തില്‍ തെരെഞ്ഞെടുക്കടുന്നവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ബയോഡാറ്റ knowtechrsc@gmail.com എന്ന ഇമെയിലിലേക്ക് നവംബര്‍ 10ന് മുമ്പ് ലഭിക്കത്തക്കവിധം എന്‍ട്രികള്‍ സമര്‍പ്പിക്കണം. അവാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +966507922071 മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top