Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ്

റിയാദ്: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വിവിധ പദ്ധതികളില്‍ ചേരുന്നതിനു നവോദയ ഷിഫ യൂണിറ്റ് ‘നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ്’ സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയില്‍ നോര്‍ക്ക പദ്ധതികളില്‍ ചേരാനെത്തിയത്. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതില്‍ ചേരുന്നതിനു നോര്‍ക്ക ഐ ഡി കാര്‍ഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോര്‍ക്ക രക്ഷാ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളില്‍ നിരവധിപേര്‍ അംഗങ്ങളായി. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6 മണിവരെ നീണ്ടു.

ക്യാമ്പ് നവോദയ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ റസ്സല്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക പദ്ധതികളെ കുറിച്ച് കുമ്മിള്‍ സുധീര്‍ വിവരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിക്രമലാല്‍ ആശംസകള്‍ നേര്‍ന്നു. ശ്രീരാജ്, ഷാജു പത്തനാപുരം, റസ്സല്‍, അമീര്‍ പൂവാര്‍, ആരിഫ് മാട്ടിങ്ങള്‍, ജാസ്സിം, പ്രഭാകരന്‍, കലാം, നാസ്സര്‍ പൂവാര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. അജിതകുമാര്‍, ഫിറോസ് ഖാന്‍, വിജയന്‍ ഓച്ചിറ, കമലേഷ്, നിധിന്‍ വാലപ്പന്‍, ബിജു കൃഷ്ണന്‍, ദിലീപ്, അനു, ഇബ്രാഹിം, ബിനു, ഹാരിസ്, അനില്‍ മണമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അജിതകുമാര്‍ സ്വാഗതവും ഇബ്രാഹിം നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top