
റിയാദ്: കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തലശ്ശേരി ടെമ്പിള്‍ റോഡ് കൊമ്മല്‍ വയല്‍ നീറാത് ഹൗസില്‍ ദിനേശ് ആനന്ദ് (65) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം സ്വന്തം വാഹനം ഡ്രൈവ് ചെയ്ത് സനഇയ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 9.10ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 30 വര്‍ഷമായി അല്‍ ശരീഫ് സ്‌റ്റോണ്‍ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. ഒഐസിസി, സംഗമം കൂട്ടായ്മ എന്നിവയുടെ പ്രവര്‍ത്തകനാണ്. റബിഅ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ പി മിനി. മകള്‍ നിവേദിത.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





