
റിയാദ്: വിശുദ്ധ ഖുര്‍ആന്‍ എല്ലാ മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണെന്നു ഐ.സി.എഫ് നാഷണല്‍ തസ്‌കിയ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയന്‍ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയില്‍ ‘പ്രവര്‍ത്തകന്റെ മാര്‍ഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മുന്‍വിധിയില്ലാതെ സമീപിക്കണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളണം. -അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റീജിയന്‍ സംഘടനാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

‘ഐ.സി.എഫ് ഘടന’ എന്ന വിഷയത്തില്‍ റിയാദ് റീജിയന്‍ വിമന്‍ എംപവര്‍മെന്റ് സെക്രട്ടറി ജാബിറലി പത്തനാപുരം ക്ലാസെടുത്തു. പ്രവാസി വായന കാമ്പയിന്‍ 2025ല്‍ രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് ടെന്‍ ബഹുമതി നേടിയ സഹാഫ യൂണിറ്റിനുള്ള ഐ.സിയുടെ ഉപഹാരം നാഷണല്‍ നോളേജ് സെക്രട്ടറി അഷ്‌റഫ് സാഹിബ് കൈമാറി.

റിയാദ് ഐ.സി.എഫ് ദാഇ ശാഹിദ് അഹ്‌സനി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. അബ്ദുല്‍ മജീദ് താനാളൂര്‍, അബ്ദുല്‍ ലത്തീഫ് മാനിപുരം, അബ്ദുറഹ്മാന്‍ സഖാഫി ബദിയ, ബഷീര്‍ മിസ്ബാഹി എന്നിവര്‍പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.