
റിയാദ്: ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്ന ധര്‍മടം മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലറായി തെരഞ്ഞെടുത്ത വി. കെ മുഹമ്മദിന് സ്വീകരണവും നല്‍കി.

നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അന്‍വര്‍ വാരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ യഹ്ഖൂബ് തില്ലക്കേറി, ബഷീര്‍ പിണറായി, റഹ്മാന്‍ കൊയ്യോട്, നൗഫല്‍ കൊയ്യോട്, ഹാഷിം ചക്കരക്കല്‍, മഹ്‌റൂഫ് എടക്കാട്, സഹീദ് കല്ലായി, സഹീര്‍ ചക്കരക്കല്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണത്തിന് വി. കെ മുഹമ്മദ് നന്ദി പറഞ്ഞു. സാബിത്ത് വേങ്ങാട് സ്വാഗതവും നിഷാദ്നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.