
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭരണ സമിതിയും ആറു യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു. സെന്‍ട്രല്‍ കമ്മിറ്റി ഭരണസാരഥികളായി അബ്ദുല്‍ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സുല്‍ഫീക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നൗഷാദ് അലി പി, അഡ്വ. അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി (വൈസ് പ്രസിഡന്റ്), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഷീദ് വടക്കന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സഹ ഭാരവാഹികള്‍.

അഷ്‌റഫ് തിരുവനന്തപുരം, അംജദ് കുനിയില്‍, അഷ്‌റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര, ഹനീഫ മാസ്റ്റര്‍, ഇക്ബാല്‍ വേങ്ങര, കബീര്‍ ആലുവ, ഷംസുദ്ദീന്‍ പുനലൂര്‍, സിബ്ഗത്തുള്ള, ഷുക്കൂര്‍ ചേലാമ്പ്ര, സുബൈര്‍ കൊച്ചി, ഉമൈര്‍ഖാന്‍ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസല്‍ കുനിയില്‍, അറഫാത്ത് കോട്ടയം, നിസാര്‍, മുജീബ് ഒതായി, അബ്ദുറഹ്മാന്‍ മദീനി ആലുവ, മാസിന്‍ അസീസിയ, ഫിറോസ് മലാസ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഇസ്‌ലാഹി സെന്റര്‍ ഭരണസമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് യൂണിറ്റുകളിലെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഫൈസല്‍ കുനിയില്‍, ഹനീഫ് മാസ്റ്റര്‍, നിസാര്‍ കെ, (ബത്ഹ), അഷ്‌റഫ് തിരുവനന്തപുരം, ഷംസുദ്ദീന്‍ പുനലൂര്‍, ഉമര്‍ ഖാന്‍ (ശുമൈസി), സുബൈര്‍ കെ.എം, മാസിന്‍, ഫായിസ് (അസീസിയ), അബ്ദുനാസര്‍ മണ്ണാര്‍ക്കാട്, അബുദുറസാഖ് എടക്കര, നിസാര്‍ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയന്‍, ഫിറോസ്, റംസി മാളിയേക്കല്‍ (മലാസ്), അബ്ദുറഹ്മാന്‍ മദീനി ആലുവ, എഞ്ചി. താരിഖ് ഖാലിദ്, ഷംസീര്‍ ചെറുവാടി (നോര്‍ത്ത് റിയാദ്) എന്നിവരെ വിവിധ യൂണിറ്റുകളിലെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരായി തെരഞ്ഞെടുത്തു.

ബത്ഹയിലെ റിയാദ് സലഫി മദ്‌റസയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും യൂണിറ്റുകളില്‍ നടന്ന യൂണിറ്റ് സംഗമങ്ങളിലുമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ. അബ്ദുല്‍ ജലീല്‍, നൗഷാദ് അലി പി, അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷന്‍ സമിതി.

1983 മുതല്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മത പ്രബോധന രംഗത്ത് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സജീവമാണ്. ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ് ഗൈഡന്‍സ് സൊസൈറ്റിയുടെ അനുമതിയും റിയാദിലെ വിവിധ ഗവണ്‍മെന്റ് ഫൗണ്ടേഷനുകളുടെ സഹകരണവും ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.