
റിയാദ്: അഞ്ച് മത്സരങ്ങള്‍ക്കു വേദിയൊരുക്കി ‘കാലിഫ്’ മാപ്പിള കലോത്സവം ഖ്വിസ്സയുടെ അരങ്ങുണര്‍ത്തി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മേളയുടെ മൂന്നാം ദിനത്തില്‍ ജനപങ്കാളിത്തമാണ് മാപ്പിള കലോത്സവത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

കെ.ടി. മാനു മുസ്‌ലിയാരുടെ നാമധേയത്തിലുള്ള വേദിയില്‍ നടന്ന സീനിയര്‍ വിഭാഗം അറബി മലയാളം കയ്യെഴുത്ത് മത്സരത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടി. ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മാപ്പിളപ്പാട്ട് മത്സരങ്ങളും, നേതൃസ്മൃതി കഥ പറച്ചില്‍ മത്സരങ്ങളും നടന്നു.

മുസ്ലിം സമുദായത്തിന്റെ കല, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം, സ്വാതന്ത്ര്യസമരം എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞ നേതാക്കളുടെ ചരിത്രം കഥകളായി അവതരിപ്പിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ കുട്ടികള്‍ വളരെ ആവേശത്തോടെ വിഷയം ഏറ്റെടുത്തു. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്.മുഹമ്മദ് കോയ, കെ എം സീതി സാഹിബ്,സീതി ഹാജി തുടങ്ങി നിരവധി നേതാക്കളുടെ ചരിത്രം കുട്ടികള്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു.

മാപ്പിള പാട്ട്, നേതൃസ്മൃതി കഥ പറച്ചില്‍ മത്സരങ്ങളില്‍ നിന്ന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയവരെയും പ്രഖ്യാപിച്ചു. മാപ്പിളപ്പാട്ട് (സബ് ജൂനിയര്‍) വിഭാഗത്തില്‍ ബിഷറുല്‍ ഹാഫി പി. വി. (വള്ളിക്കുന്ന്), ഹാനിയ അക്ബര്‍ (വള്ളിക്കുന്ന്), ദഖീഖ് അഹ്മദ് (വള്ളിക്കുന്ന്) എന്നിവരും, മാപ്പിളപ്പാട്ട് (ജൂനിയര്‍) വിഭാഗത്തില്‍ റിന്‍ഹാ റിയാസ് (വണ്ടൂര്‍), ഫര്‍ഹാ ഫാത്തിമ (കോട്ടക്കല്‍), ഫനാന്‍ മുഹമ്മദ് (വണ്ടൂര്‍) എന്നിവരും ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. റാഷിദ് വാഫി, സ്വാലിഹ് മാസ്റ്റര്‍ എന്നിവരായിരുന്നു മാപ്പിളപ്പാട്ട് മല്‍സരത്തിന്റെ വിധികര്‍ത്താക്കള്‍.

നേതൃസ്മൃതി കഥ പറച്ചില്‍ (സബ് ജൂനിയര്‍) വിഭാഗത്തില്‍ ഫൈഹ ഫാത്തിമ (കോട്ടക്കല്‍), ബിഷ്‌റുല്‍ ഹാഫി പി.വി. (വള്ളിക്കുന്ന്), മുഹമ്മദ് ഫസീഹ് (വണ്ടൂര്‍) എന്നിവരും നേതൃസ്മൃതി കഥ പറച്ചില്‍ (ജൂനിയര്‍) വിഭാഗത്തില്‍ ഫനാന്‍ മുഹമ്മദ് (വണ്ടൂര്‍), ജുംലിഷ് (വള്ളിക്കുന്ന്), അറഫാത്ത് (വള്ളിക്കുന്ന്) എന്നിവരും ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. സിദ്ദിഖ് കോങ്ങാട്, നദീറ ഷംസു എന്നിവരായിരുന്നു നേതൃസ്മൃതി കഥ പറച്ചില്‍ മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍.

മൂന്നാം ദിവസത്തെ മത്സരങ്ങള്‍ക്ക് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, കാലിഫ് ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, നവാസ് കുരുങ്ങാട്ടില്‍, ഷരീഫ് അരീക്കോട്, മുനീര്‍ മക്കാനി, അര്‍ഷാദ്ബഹാസ്സന്‍, സഫീര്‍ ഖാന്‍ വണ്ടൂര്‍, ശബീറലി വള്ളിക്കുന്ന്, സലാം മഞ്ചേരി, യൂനുസ് നാണത്ത്, മുനീര്‍ വാഴക്കാട്, ഇസ്മായില്‍ താനൂര്‍, അലിക്കുട്ടി കൂട്ടായി, റഫീക് ചെറുമുക്ക്, മജീദ് മണ്ണാര്‍മ്മല,ഷാജഹാന്‍ വള്ളിക്കുന്ന്, ഷമീം എടപ്പറ്റ, നസീര്‍ കണ്ണീരി, ഷറഫു വള്ളിക്കുന്ന്, ബഷീര്‍ ചുള്ളിക്കോട്, അമീറലി പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാളിന് ശേഷം മികവുറ്റ കൂടുതല്‍ മത്സരങ്ങള്‍ കാലിഫ് വേദികളെ അരങ്ങുണര്‍ത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.