നിലവിലെ സാഹചര്യം സഹായ സമിതി റഹീമിനെ ധരിപ്പിച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇന്നു നടന്ന സിറ്റിംഗിലാണ് നിര്‍ണ്ണായക വിധി. പബ്‌ളിക് റൈറ്റ് പ്രകാരമുളള കുറ്റകൃത്യത്തിനാണ് ശിക്ഷ വിധിച്ചത്. നിലവില്‍ 19 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം കാലാവധി പൂര്‍ത്തിയാക്കി റഹീമിന് മോചനം സാധ്യമാകും.

വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

അതേസമയം, ഇനിയും നാലോ അഞ്ചോ സിറ്റിംഗുകള്‍ കഴിഞ്ഞാല്‍ മാത്രമേ അന്തിമ വിധിക്കു സാധ്യതയുളളൂവെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ മൂന്നാഴ്ച ഇടവേള നല്‍കിയാണ് റഹീം കേസ് മാറ്റിവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ അന്തിമ വിധിക്കായി ഇനിയും നാലു മുതല്‍ ആറു മാസം വരെ കാത്തിരിക്കേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ നിലവിലെ സാഹചര്യം നിയമ സഹായ സമിതി നേതാക്കള്‍ റഹീമിനെ ധരിപ്പിച്ചിട്ടുണ്ട്. നിലവിലെ നടപടിക്രമങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും റഹീമിന് അനുകൂലമാണ്. റഹീം ഇതു മനസ്സിലാക്കുകയും മാനസികമായി ഉള്‍ക്കൊളളുകയും ചെയ്തിട്ടുണ്ടെന്ന് റഹീമുമായി സംസാരിച്ച സഹായ സമിതി നേതാവ് സൗദിടൈസിനോടു പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.