Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പൊന്നാനി കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മറ്റി ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മക്തും അധ്യക്ഷത വഹിച്ചു. ആശുപത്രി ഐസിയു അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘ഒരു തുള്ളി രക്തത്തിനു ഒരു ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം’ എന്നു അദ്ദേഹം പറഞ്ഞു.

ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു, ഫൗണ്ടേഷനുള്ള ഉപഹാരം ഡോ. ഖാലിദില്‍ നിന്ന് പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ ഏറ്റുവാങ്ങി. ആശുപത്രിയ്ക്കുളള ഉപഹാരം ജനസേവനം ചെയര്‍മാന്‍ എം എ ഖാദര്‍ സമ്മാനിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറര്‍ ഷമീര്‍ മേഘ കൈമാറി,

ബ്ലഡ് കളക്ഷന് നേതൃത്വം നല്‍കിയ ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കുള്ള ഉപഹാരം വൈസ്പ്രസിഡന്റ് അസ്‌ലം കളക്കര, മീഡിയ കണ്‍വീനര്‍ മുജീബ് ചങ്ങരംകുളം, കഠ ചെയര്‍മാന്‍ സംറൂദ് എന്നിവര്‍ നല്‍കി, രക്ഷാധികാരി ബക്കര്‍ കിളിയില്‍, കഠ കണ്‍വീനര്‍ അല്‍ത്താഫ് കളക്കര, ജനസേവനം കണ്‍വീനര്‍ അഷ്‌കര്‍ വി. സാഫിര്‍ എന്നിവര്‍ നേതൃത്വം നല്‍കി നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പിനു സെക്രട്ടറി ആസിഫ് മുഹമ്മദ് സ്വാഗതവും സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ലബീബ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top