
റിയാദ്: ആറു മാസത്തിനിടെ ഒരു കോടി 16 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായി സൗദി ദേശീയ വിമാന കമ്പനി ‘സൗദിയ’. യാത്രക്കാരുടെ എണ്ണത്തില്‍ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായും സൗദിയ അറിയിച്ചു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുളള വിമാന യാത്രക്കാരുടെ വിവരങ്ങളാണ് സൗദി എയര്‍ലൈന്‍സ് പുറത്തു വിട്ടത്. 47 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ ഉള്‍പ്പെയൈാണ് ഒരു കോടി 16 ലക്ഷം യാത്രക്കാര്‍ സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്തത്. ആറുമാസത്തിനിടെ 80,300 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സര്‍വീസുകളുടെ എണ്ണം 33 ശതമാനം വര്‍ധിച്ചു.

നാലു ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളിലെ നൂറിലേറെ നഗരങ്ങളെ സൗദി അറേബ്യയുമൊയി ബന്ധിപ്പിക്കാന്‍ സൗദി എയര്‍ലെന്‍സിന് കഴിയുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുളള വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുകയാണ്. വിവിധ വിഭാഗങ്ങളിലായി 140തിലധികം വാമാനങ്ങളാണ് സൗദി എയര്‍ലൈന്‍സിനുളളത്.
വേനലവധിക്കാലത്ത് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സൗദിയ നേരത്തെ നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് 40 ശതമാനം വരെയാണ് ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
