
റിയാദ്: സൗദി അറേബ്യ നടപ്പിലാക്കിയ ഫ്‌ളെക്‌സിബിള്‍ ലേബര്‍ പ്രോഗ്രാം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പദ്ധതിയാണിത്.

2.4 ലക്ഷം സ്വദേശികളാണ് ഫ്‌ളെക്‌സിബിള്‍ ലേബര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത്. സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സമയം അനുസരിച്ച് പ്രതിഫലം ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. സൗദിയിലെ യുവതി, യധവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനും വരുമാനം നേടുന്നതിനും പദ്ധതി സഹായിക്കുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ ദുഹവി പറഞ്ഞു.

ഫ്‌ളക്‌സി തൊഴില്‍ കരാര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്. കൊളെജ് വിദ്യാര്‍ഥികള്‍, ബിരുദം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ഫല്‍ക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോം വഴി തൊഴിലവസരം പ്രയോജനപ്പെടുത്താന്‍ കഴിയും.
രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലകളിലും ഫല്‍ക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം വഴി തൊഴില്‍ കണ്ടെത്താം. തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് 15 കമ്പനികള്‍ക്ക് അംഗീകരം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
