Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

റിയാദ്: ജീവകാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നാമമാണ് കെഎംസിസിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പൊതുസമൂഹത്തിലെ അവശരായവര്‍ക്ക് ലഭിക്കുന്ന സാന്ത്വനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ട് വര്‍ഷമായി നടന്നു വരുന്ന സൗദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിലൂടെ അപ്രതീക്ഷിതമായി കുടുംബനാഥന്‍ വേര്‍പിരിഞ്ഞ നൂറുകണക്കിന് കുടുംബങ്ങള്‍ക്കു താങ്ങായിട്ടുണ്ട്. ജാതിമത ഭേദമന്യേ ഗുണം ലഭ്യമാക്കുന്ന കര്‍മ്മ പദ്ധതികള്‍ പൊതുസമൂഹം നെഞ്ചേറ്റുന്നതിലൂടെ കാരുണ്യവീഥിയിലെ കരുതല്‍ സ്പര്‍ശത്തിന് തിളക്കമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഈ വര്‍ഷത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം മലപ്പുറം ഭാഷാ സ്മാരക ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.

വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ എട്ട് വര്‍ഷമായി തുടര്‍ച്ചയായി സുരക്ഷ പദ്ധതിയില്‍ അംഗമായി ചേരുകയും മരണപ്പെടുകയും ചെയ്തത കണ്ണൂര്‍ സ്വദേശി പ്രദീപ് കണ്ടത്തിലിന്റെകുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ആനുകൂല്യം നല്‍കി. കോഴിക്കോട് സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശി മജീദ് കോടശ്ശേരി എന്നിവരുടെ കുടുംബങ്ങള്‍ക്കും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെക്ക് കൈമാറി. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള 2021 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പത് പേരുടെ കുടുംബങ്ങള്‍ക്കും ചികിത്സ സഹായം നല്‍കുന്ന 125 പേര്‍ക്കും മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. കോവിഡ് ബാധിച്ച് മരണപ്പെട്ട 13 പേരുടെ കുടുംബങ്ങളും ഇതിലുള്‍പ്പെടും.

കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷന്‍ എം പി അബ്ദുല്‍ സമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, എം എല്‍ എ മാരായ സയ്യിദ് ആബിദ് ഹുസ്സൈന്‍ തങ്ങള്‍, പി ഉബൈദുല്ല സഊദി കെഎംസിസി ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ പ്രവാസി ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ടി എച്ച് കുഞ്ഞാലി, സഊദി കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ബഷീര്‍ മൂന്നിയൂര്, വി പി മുസ്തഫ, അസീസ് ചേളാരി, ജലീല്‍ കാവനൂര്‍, പി എം അബ്ദുല്‍ ഹഖ്, ഹംസ പെരിമ്പലം, പഴേരി കുഞ്ഞിമുഹമ്മദ് എന്നിവരും സംബന്ധിച്ചു.

സുരക്ഷ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീക്ക് പാറക്കല്‍ പദ്ധതി വിതരണത്തെ കുറിച്ച് വിശദീകരിച്ചു. അബ്ദുള്‍റഹ്മാന്‍ ദാരിമി ഖിറാഅത്ത് നടത്തി. സഊദി കെഎംസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സ്വാഗതവും ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top