Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

കെഎംസിസി മരവിപ്പിക്കല്‍: ക്ലറിക്കല്‍ മിസ്‌റ്റേക്കെന്ന് തിരുത്ത്

റിയാദ്: കെഎംസിസിയുടെ റിയാദിലെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച നടപടി തിരുത്തി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുളള അഡ്വ. പിഎംഎ സലാമിന്റെ കത്ത്. സെന്‍ട്രല്‍ കമ്മറ്റിയും മലപ്പുറം കമ്മറ്റിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ സെന്‍ട്രല്‍ കമ്മറ്റി മലപ്പുറം കമ്മറ്റിയെ മരവിപ്പിക്കുകയും സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ അഡ്‌ഹോക് കമ്മറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇരു കമ്മറ്റികളും മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയെ സമീപിച്ചു. തുടര്‍ന്ന് സെപ്തംബര്‍ 10ന് ഇരു വിഭാഗത്തിനും അയച്ച കത്താണ് തിരുത്തിയത്.


സെപ്തംബര്‍ 11ന് അഡ്വ. പിഎംഎ സലാം അയച്ച കത്ത് ഇപ്രകാരം.
മാന്യരെ,
10.09.2021ലെ കത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ചേരാന്‍ പാടില്ല എന്ന രീതിയില്‍ വന്നത് ഒരു ക്ലറിക്കല്‍ മിസ്‌റ്റേക് ആണ്. റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ യോഗം ചേരുന്നതിനോ പ്രവര്‍ത്തനത്തിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലുളള മലപ്പുറം ജില്ലാ കമ്മറ്റിയും സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ മലപ്പുറം ജില്ലാ കമ്മറ്റിക്ക് വേണ്ടി ഉണ്ടാക്കിയ പുതിയ സംവിധാനവും സംസ്ഥാന മുസ്‌ലിംലീഗ് കമ്മറ്റിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ യോഗം ചേരുകയോ പ്രവര്‍ത്തനം നടത്തുകയോ ചെയ്യരുത് എന്നാണ് മേല്‍ കത്ത്‌കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്നു.
തീരുമാനപ്രകാരം
ഒപ്പ്
അഡ്വ. പിഎംഎ സലാം
(ജന. സെക്രട്ടറി-ഇന്‍ ചാര്‍ജ്)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top