ലുലുവിന്റെ 10 ശാഖകള്‍ സൗദിയില്‍ ആരംഭിക്കും
റിയാദ്: സൗദി അറേബ്യന്‍ ഭരണ നേതൃത്വം കാണിക്കുന്ന നൂതനവും ദീര്‍ഘവീക്ഷണവുമുളള കാഴ്ചപ്പാടുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം എ. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ സംരംഭങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന മികച്ച ഫലം നല്‍കും. സൗദി അറേബ്യ അതിവേഗമാണ് സാമ്പത്തിക, നിക്ഷേപ കേന്ദ്രമായി മാറുന്നത്. അതുകൊണ്ട്തന്നെ, ലോകം ഏറെ പ്രതീക്ഷയോടെയാണ് സൗദിയിലെ മാറ്റങ്ങളെ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ തന്ത്രപ്രധാന […]














