ന്യൂട്രല്‍ സോണില്‍ ഖനനം; ഉല്‍പ്പാദന ലക്ഷ്യം 80,000 ബാരല്‍
റിയാദ്: സൗദി കുവൈത്ത് അതിര്‍ത്തിയിലുളള ന്യൂട്രല്‍ സോണില്‍ സംയുക്ത ഖനനം ആരംഭിക്കുന്നു. തുടക്കത്തില്‍ പ്രതിദിനം 10,000 ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം ചെയ്യും. ആറു മാസത്തിനകം 80,000 ബാരല്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. സൗദി അതിര്‍ത്തിയായ അല്‍ ഖഫ്ജി, അയല്‍ രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വഫ്ര എണ്ണപ്പാടത്താണ് ഖനനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും ന്യൂട്രല്‍ സോണായി അംഗീകരിച്ച ഇവിടെ ട്രയല്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇവിടെ നിന്നു എണ്ണ കയറ്റുമതി […]














