Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വാഹന ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നാല്‍ പിഴ

റിയാദ്: വാഹനങ്ങള്‍ക്ക് കാലാവധിയുള ഇന്‍ഷുറന്‍സ് പോളിസി ഇല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. റോഡുകളില്‍ ട്രാഫിക് പൊലീസ് പരിശോധന ഇല്ലാതെ തന്നെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. ഇതിനായി വാഹനങ്ങളും ഉടമകളുടെ തിരിച്ചറിയല്‍ രേഖയും സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി ബന്ധിപ്പിക്കും. ഈ മാസം 22 മുതല്‍ ഡാറ്റാബേസിലെ വിവരം പരിശോധിച്ച് നിയമ ലംഘകര്‍ക്ക് ഓട്ടോമാറ്റിക് ആയി പിഴ ചുമത്തും. വാഹന ഉടമകളുടെ പേരില്‍ 100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ ചുമത്തുക.

രാജ്യത്ത് നിരവധി വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞും ഉടമകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ വരുത്തിവെക്കുന്ന അപകടങ്ങളില്‍ ഉടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി കേസുകളും രാജ്യത്തു നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top