
റിയാദ്: മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട് എത്തി. രണ്ടു വിമാനങ്ങളിലായി 375 യാത്രക്കാരാണ് കേരളത്തിലെത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ രണ്ട് ജംബോ വിമാനം ഉള്‍പ്പെടെ മലപ്പുറം ജില്ല കെഎംസിസി ചര്‍ട്ടര്‍ ചെയ്ത നാലു വിമാനങ്ങളാണ് ഇതുവരെ കേരളത്തിലെത്തിയത്. ഫ്‌ളൈനാസ് എയര്‍ലൈന്‍സിന്റെ രണ്ട് വിമനങ്ങളില്‍ 345 യാത്രക്കാരും സൗദി എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളില്‍ 508 യാത്രക്കാരും കേരളത്തിലെത്തി. കോഴിക്കോട്, കൊച്ചി സെക്ടറുകളിലായി ഇതുവരെ 853 യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കെ എം സി സി അറിയിച്ചു.
വിദഗ്ദ ചികിത്സ ആവശ്യമുളളവരും ഗര്‍ഭിണികളും സന്ദര്‍ശന വിസയിലെത്തിയവരുമാണ് കേരളത്തിലെത്തിയത്. യാത്രക്കാര്‍ക്ക്, മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് ഉള്‍പ്പെടെ പി പി ഇ കിറ്റും വിതരണം ചെയ്തു. കൂടുതല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഒരുക്കണം. ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികള്‍ പറഞ്ഞു.
ചര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, കെഎംസിസി ദേശീയ സമിതി അംഗങ്ങളായ എസ്. വി അര്‍ഷുല്‍ അഹമ്മദ്, ഉസ്മാനാലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര,

തെന്നല മൊയ്തീന്‍ കുട്ടി, അഡ്വ.അനീര്‍ബാബു പെരിഞ്ചീരി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ്, അഷ്‌റഫ് കല്‍പകഞ്ചേരി, സത്താര്‍ താമരത്ത്, ഷമീര്‍ പറമ്പത്ത്, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ തവനൂര്‍, അഷ്‌റഫ് മോയന്‍, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, യൂനുസ് കൈതക്കോടന്‍, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഇഖ്ബാല്‍ തിരൂര്‍,സിദ്ധീഖ് കോനാരി, യൂനുസ് സലീം താഴേക്കോട്, ഹമീദ് ക്ലാരി,എം കെ നവാസ് വേങ്ങര, ഷറഫു പുളിക്കല്‍,അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി, ഷാഫി മാസ്റ്റര്‍ കരുവാരക്കുണ്ട്, മുസമ്മില്‍ പാലത്തിങ്ങല്‍, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, റിയാസ് തിരൂര്‍ക്കാട്, ഷക്കീല്‍ തിരൂര്‍ക്കാട്, ശിഹാബ് കുട്ടശ്ശേരി, ഫിറോസ് പള്ളിപ്പടി, അഷ്‌റഫ് കോട്ടക്കല്‍, നൗഫല്‍ ചാപ്പപ്പടി, ഷബീര്‍ കളത്തില്‍, സനോജ് കുരിക്കള്‍, ഇസ്ഹാഖ് താനൂര്‍, നൗഷാദ് ചക്കാല, ബഷീര്‍ ചുള്ളിക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.