Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

രണ്ടുമാസത്തെ കാത്തിരിപ്പിന് വിരാമം; മുരളിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: ജോലിക്കിടെ വാഹനത്തില്‍ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ ബുറൈദയില്‍ മരിച്ച പാലക്കാട് കിനാശ്ശേരി സ്വദേശി മുരളി കിട്ടയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഖസീം പ്രവാസി സംഘം അറിയിച്ചു. ക്രെയിന്‍ മെക്കാനിക്കായിരുന്നു. മെയ് 12ന് ബുറൈദ പാസ്‌പോര്‍ട്ട് ഓഫീസിനടുത്തായിരുന്നു അപകടം.

ഇന്ത്യന്‍ എംബസി, സൗദി അധികൃതര്‍ എന്നിവരില്‍ നിന്നും നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിന് പ്രവാസി സംഘമാണ് നേതൃത്വം നല്‍കിയത്. തൊഴിലുടമ സഹകരിക്കാത്ത സാഹചര്യത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസം നേരിട്ടത്. രണ്ടു മാസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്. റിയാദിലെത്തിക്കുന്ന മൃതദേഹം വെള്ളി വൈകുന്നേരം 7.35ന് ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലെത്തിക്കും. ശനിയാഴ്ച വൈകുന്നേരം 4.30ന് മൃതദേഹം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധുക്കളും കേരള പ്രവാസി സംഘം പ്രവര്‍ത്തകരും മൃതദേഹം ഏറ്റുവാങ്ങി രാത്രി വീട്ടിലെത്തിക്കും. എയര്‍പോര്‍ട്ടില്‍ നിന്നു മൃതദേഹം വീട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ക്ക റൂട്‌സ് അറിയിച്ചിട്ടുണ്ട്. ഖസീം പ്രവാസി സംഘം, കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലികയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഭാര്യ: ഗീത, മകള്‍: രേഷ്മ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top