Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ചാര്‍ട്ടര്‍ വിമാനമൊരുക്കി മദീന കെ എം സി സി

മിദ്‌ലാജ് വലിയന്നൂര്‍

മദീന: കെ എം സി സി യുടെ നേതൃത്വത്തില്‍ മദീനയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 255 യാത്രക്കാര്‍ കൊച്ചിയിലെത്തി. ആദ്യമായാണ് ഒരു ചാര്‍ട്ടര്‍ വിമാനം മദീനയില്‍ നിന്നു പുറപ്പെട്ടത്. റിയാദ്, ദമാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളില്‍ നിന്നു മാത്രമാണ് ഇതുവരെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിരുന്നത്. മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പ്രവാസികള്‍ക്കിത് സര്‍വീസ് സഹായകരമായി. പ്രായമുളളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, ജയില്‍ മോചിതരായവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ എന്നിവരാണ് കൊച്ചിയിലേക്കുള്ള സര്‍വീസില്‍ ഇടം നേടിയത്.

കെ എം സി സി നേതാക്കളായ സൈദ് മൂന്നിയൂര്‍, ഗഫൂര്‍ പട്ടാമ്പി, ശെരീഫ് കാസര്‍കോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാന്‍, ഷെമീര്‍ഖാന്‍ നഫ്‌സല്‍ മാസ്റ്റര്‍, ഓ കെ റഫീക്ക്, സക്കീര്‍ ബാബു, മഹബൂബ്, അഹമ്മദ് മുനമ്പം, ഷാനവാസ് ചോക്കാട്, നവാസ് നേര്യമംഗലം, മുജീബ് കോതമംഗലം, അഷറഫ് അഴിഞ്ഞിലം, ശെരീഫ് കാസര്‍കോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാന്‍, ഷെമീര്‍ഖാന്‍, നഫ്‌സല്‍ മാസ്റ്റര്‍, ഓ കെ റഫീക്ക്, നാസര്‍ തടത്തില്‍ സെക്കീര്‍ ബാബു എന്നിവര്‍ മദീന വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു സഹായവുമായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top