Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

എസ് എം എസ് ചികിത്സാ സഹായം കൈമാറി

റിയാദ്: പക്ഷാഘാതം മൂലം വിദഗ്ദ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ ശിഫാ മലയാളി സമാജം പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ തിരുവല്ലക്ക് സഹായം കൈമാറി. ഡോക്ടറുടെ നിര്‍ദ്ദേക പ്രകാരം രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് അനില്‍കുമാറിനെ നാട്ടിലെത്തിച്ചത്.ശിഫാ മലയാളി സമാജത്തിന്റെ ചികിത്സ സഹായം 30,000 രൂപ വൈസ് പ്രസിഡന്റ് രതീഷ് നാരായണന്‍ കൈമാറി.

ശിഫാ സനഇയ്യയില്‍ കഴിഞ്ഞ മാസങ്ങളില്‍ ജോലിയില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിയ നൂറില്‍പരം അംഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു. രോഗികളായവരെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നു ലഭ്യമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച മരിച്ച സുരേഷ്ബാബുവിന്റെ കുടുംബത്തെ സെക്രട്ടറി മധു വര്‍ക്കല, ജോയിന്റ് സെക്രട്ടറി ബിജു മടത്തറ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. അനികുമാറിന് സഹായം കൈമാറിയ ചടങ്ങില്‍ ഇല്ല്യാസ് സാബു, പ്രകാശ് ബാബു, ഫിറോസ് പോത്തന്‍കോട്, മുജീബ് കായംകുളം, ഹംസ മക്ക സ്‌റ്റോര്‍, സലീഷ്, ഉമ്മര്‍ അമാനത് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top