റിയാദ്: സൗദിയില്‍ അന്തരീക്ഷ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49.4 ഡിഗ്രി താപനിലയാണ്. രാജ്യത്തെ പത്തിലധികം നഗരങ്ങളില്‍ അന്തരീക്ഷ താപം 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ അന്തരീക്ഷ താപം രേഖപ്പെടുത്തിയത് അല്‍ ഹസയിലും ദമ്മാമിലുമാണ്. അല്‍ ഹസയില്‍ 49.8 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം ഉയര്‍ന്നു. റിയാദില്‍ 47 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. ഹുഫൂഫ്, അല്‍ ഖോബാര്‍, മദീന, അല്‍ ഖര്‍ജ്, ബുറൈദ, മക്ക, അല്‍ ജൗഫ്, അല്‍ ഉല, നജ്‌റാന്‍, യാമ്പു, വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം. രാജ്യത്തെ് ഏറ്റവും കുറവ് അന്തരീക്ഷ താപം 22 ഡിഗ്രി സെല്‍ഷ്യസ് അല്‍ ബഹയിലാണ്.
അന്തരീക്ഷതാപം ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരാഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ശീതളപാനീയങ്ങള്‍ക്കു പകരം ധാരാളം ശുദ്ധജലം കുടിക്കണമെന്നും നിര്‍ദേശിച്ചു. അതിനിടെ, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന ശക്തമാക്കി 15 ദിവസത്തിനിടെ 450 നിയമ ലഘനം കണ്ടെത്തിയതായും തൊഴില്‍ വകുപ്പ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.