റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ പദ്ധതി ‘റിസ’ ബോധവത്ക്കരണ പ്രതിജ്ഞ സംഘടിപ്പിച്ചു. ജി സി സി രാജ്യങ്ങളിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിജ്ഞയില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ സാമൂഹിക ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രതിജ്ഞ സംഘടിപ്പിച്ചത്. വിര്‍ച്വലായി സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സൗദിയിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ഡോ. ഷൗക്കത് പര്‍വേസ്, ഡോ. കെ ഹ്മത്തുള്ള, ഗ്രേസ് തോമസ് ഷബ്‌ന, മുസ്തഫ, മുസാഫര്‍ ഹസന്‍, മുഹമ്മദ് സാലിഹ്, നൗഷാദ് അലി, റിസാ ക്ലബ് കോഡിനേറ്റര്‍ മീരാ റഹ്മാന്‍, പത്മിനി യു നായര്‍ എന്നിവര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് പ്രതിരോധ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ വി ഭരതന്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.