Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Saudi News

gulf

ജലീലിന് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയിട്ടല്ല; പോരാട്ടം തുടരും: പി കെ ഫിറോസ്

നൗഫല്‍ പാലക്കാടന്‍ റിയാദ് : മന്ത്രി കെ ടി ജലീലിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മനഃപൂര്‍വ്വം പടച്ചുണ്ടാക്കിയ വ്യാജ പ്രചാരണം മാത്രമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. പരാതിയില്‍ കഴമ്പില്ലെന്നോ രാഷ്ട്രീയ പ്രേരിതമെന്നോ കോടതി പറഞ്ഞിട്ടില്ല. പകരം അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേരിട്ട് കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്ന നിയമ തടസ്സം മാത്രമാണുള്ളത്. ഇത് മറികടക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. […]

gulf

കൊല്ലം പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ഐ.പി.എസ് റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: പോക്‌സോ കേസ് പ്രതിയെ അറസ്റ്റുചെയ്യാന്‍ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ കേരള പോലീസ് റിയാദില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രന്‍ (38 ) നെ ഇന്റര്‍പോളിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മെറിന്‍ ജോസഫും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തിക്കും. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുമ്പ് സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി ഇന്റര്‍പോള്‍ പ്രതിയെ

gulf

സവ ഹജ്ജ് സെല്‍: ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) ഹജ്ജ് സെല്‍ ഭാരാവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴക്കാരുടെ കൂട്ടായ്മ സവയുടെ കീഴില്‍ ഇരുപത് വര്‍ഷമായി ഹജ്ജ് സേവന രംഗത്തുളള സന്നദ്ധ സംഘമാണ് ഹജ്ജ് സെല്‍. അബ്ദുല്‍ സലാം കണ്ടതില്‍ (ചെയര്‍മാന്‍), സിദീഖ് കുന്നിക്കോട് (വൈ. ചെയര്‍മാന്‍), മുഹമ്മദ് രാജ, അന്‍വര്‍ ചെങ്ങുന്നൂര്‍ (ചിഫ് കോര്‍ഡിനേറ്റര്‍മാര്‍), ഫസില്‍ വയലാര്‍ (ക്യാപ്റ്റന്‍), സലം നീര്‍കുന്നം (വൈസ് ക്യാപ്റ്റന്‍), സിദീഖ് മണ്ണഞ്ചേരി ,നസീര്‍ അരൂക്കുറ്റി (ജനറല്‍ സെകട്ടറി), നൗഷാദ് പല്ലന (ട്രഷറര്‍), അബ്ദുല്‍ജബര്‍ (ലോജിസ്റ്റിക്),

gulf

നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാനുഷികത ഉപയോഗപ്പെടുത്തണം

റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനവിക മുഖം ആവശ്യമാണെന്ന് ഐ ടി വിദഗ്ദനും റോയിട്ടേഴ്‌സ് ടെക്‌നിക്കല്‍ ഡെലിവറി മാനേജറുമായ നവാസ് റഷീദ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ദൈ്വമാസ സംവാദ പരിപാടി ‘റിംഫ് ടോക്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സാധാരണക്കാരന്റെ നിത്യ ജീവിതത്തില്‍ സുപ്രധാന ഘടകമായി മാറി. കേവലം പത്തുവര്‍ഷംകൊണ്ട് ലോകം ഒരു ഗ്രാമമായി ചുരുങ്ങി. മനുഷ്യ ബന്ധങ്ങളെ ഏറ്റവും മഹത്തായി കോര്‍ത്തിണക്കാന്‍ കഴിയുന്ന ഇടമാണ് സാമൂഹിക മാധ്യങ്ങള്‍. എന്നാല്‍ തിരിച്ചറിവുകളില്ലാതെ

gulf

അല്‍ബിനിയ ബ്യൂട്ടി കെയര്‍ റിയാദ് അവന്യൂ മാളില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ ബ്യൂട്ടി കെയര്‍ സ്ഥാപനമായ അല്‍ബിനിയ ബ്യൂട്ടി പാര്‍ലറിന്റെ പുതിശാഖ മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബ്യൂട്ടി കെയറിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് അല്‍റുവൈസ് നിര്‍വഹിച്ചു. ഹെയര്‍ സ്‌റ്റെല്‍, ഹെയര്‍ കളര്‍, ഹെയര്‍ കട്ടിംഗ്, ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബോഡി കെയര്‍, ഹെയര്‍ സ്പാ, നഖ സംരക്ഷണം, ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആയുര്‍വേദിക് മസാജ്, യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചര്‍മസംരക്ഷണവും അല്‍ ബിനിയ ബ്യൂട്ടി കെയറില്‍ ലഭ്യമാണ്. വിദഗ്ദ

gulf

‘ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ’ റിംഫ് ടോക് 12ന് റിയാദില്‍

റിയാദ്: ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ നേട്ടവും കോട്ടവും ചര്‍ച്ച ചെയ്യുന്നു. ‘ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ’ എന്ന പേരില്‍ ജൂലൈ 12ന് വെള്ളി രാത്രി 7ന് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സൈബറിടങ്ങളിലെ സംരംഭകത്വം എന്ന വിഷയം ഉബൈദുല്ല ചീരംതൊടികയും സോഷ്യല്‍ മീഡിയാ സുരക്ഷയും നിയന്ത്രണവും എന്ന വിഷയം അമീര്‍ ഖാനും സോഷ്യല്‍ മീഡിയ അറിവുകള്‍ എന്ന വിഷയം നവാസ് റഷീദും അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി

gulf

അല്‍ വഫ്‌റ, അല്‍ ഖഫജി എണ്ണപ്പാടങ്ങളില്‍ ഖനനം തുടരുന്നതിനു ചര്‍ച്ച

റിയാദ്: സൗദി – കുവൈത്ത് അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ ഉല്‍പാദനം പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും അന്തിമ കരാര്‍ ഉടന്‍ ഒപ്പുവെക്കും. അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണിലുളള എണ്ണപ്പാടങ്ങളുടെ പരമാധികാരം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. തുടന്ന് 2015ല്‍ ആണ് ഖനനം നിര്‍ത്തിവെച്ചത്. ദിവസവും അഞ്ചു ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കന്‍ ശേഷിയുളള കേന്ദ്രങ്ങളാണ് ന്യൂട്രല്‍ സോണിലുളളത്. പെട്രോള്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്ക് അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉല്‍പാദനത്തിന് തുല്യമാണിത്. ഉല്‍പ്പാദനം തുടരുന്നതിന് ജൂണില്‍ ചര്‍ച്ച നടന്നിരുന്നു. ഉല്‍പ്പാദനം

gulf

റിയാദ് അവന്യൂ മാളില്‍ ബ്യൂട്ടി ക്യൂ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: മുറബ്ബ അവന്യൂ മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാം നിലയില്‍ ബ്യൂട്ടി ക്യൂ ഷോ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഫഹദ് മുഐദ് അല്‍ ഉനൈസി ഉദ്ഘാടനം ചെയ്തു. വിവിധതരം ആഭരണങ്ങള്‍, സ്ത്രീ സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ബ്യൂട്ടി ക്യൂവിന്റെ പ്രത്യേകത. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള ചാന്ദ് പൊട്ട്, സിന്ദൂരം തുടങ്ങി സൗദി അറേബ്യയില്‍ അപൂര്‍വമായി ലഭിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. കാശ്മീര്‍, മുംബൈ, കല്‍ക്കത്ത എന്നിവിടങ്ങളില്‍

gulf

കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 69,000 സ്വദേശികള്‍ക്ക്

റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ശക്തമായി നടപ്പിലാക്കുമ്പോഴും തൊഴില്‍ നഷ്ടപ്പെടുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 69,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 നെ അപേക്ഷിച്ച് 2018ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന 69,700 സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 17.73 ലക്ഷം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം 17.03 ലക്ഷമായി കുറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടവരില്‍

gulf

ഇന്ത്യന്‍ സെക്ടറുകളില്‍ ഫ്‌ളൈനാസ് കൂടുതല്‍ സര്‍വീസ് നടത്തും

റിയാദ്: ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഒക്‌ടോബര്‍ മുതല്‍ സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്കുളള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ദല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസ് നടത്തുമെന്നും ഫ്‌ളൈ നാസ് അറിയിച്ചു. ജൂലൈ ഒന്നു മുതലാണ് ഫ്‌ളൈ നാസ് ദല്‍ഹി സര്‍വീസ് ആരംഭിച്ചത്. അതിനു പിന്നാലെയാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം. നിലവില്‍ ദല്‍ഹിയിലേക്ക് മാസം 20 സര്‍വീസുകളാണ് നടത്തുന്നത്. ഇത് 30 എണ്ണമായി ഉയര്‍ത്തുമെന്ന് ഫ്‌ളൈ നാസ് അറിയിച്ചു. സൗദിയില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള നാലാമത്തെ

gulf

എസ് എം എസ് സന്ദേശം വഴി വൈദ്യുതി ബില്‍

റിയാദ്: സൗദി ഇലക്ട്രിസിറ്റി കമ്പനി കൂടുതല്‍ മീറ്റര്‍ റീഡിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഉപഭോക്താക്കള്‍ക്ക് വേഗം ഇലക്ട്രിസിറ്റി ബില്‍ വിതരണം ചെയ്യുന്നതിനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് യഥാസമയം ഇലക്ട്രിസിറ്റി ബില്‍ വിതരണം ചെയ്യുന്നില്ലെന്ന് വിവിധ പ്രവിശ്യകളില്‍ പരാതി ഉയര്‍ന്നിരുന്നു. നിലവിലുളള ഉദ്യോഗസ്ഥര്‍ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിയമനം. സൗദിയില്‍ 96 ലക്ഷം വൈദ്യുതി ഉപഭോക്താക്കളാണുളളത്. ഇവരുടെ മീറ്ററുകള്‍ പരിശോധിക്കാന്‍ 2750 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. പുതുതായി 950 ഉദ്യോഗസ്ഥര്‍ക്കാണ് നിയമനം നല്‍കിയത്. മീറ്റര്‍

gulf

ജിസാന്‍ എയര്‍പോര്‍ട്ട് പരിധിയില്‍ ഹൂതികളുടെ ഡ്രോണ്‍

റിയാദ്: തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്നു ഹൂതി ഭീകരവാദികളാണ് ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് സഖ്യ സേന വക്തമാക്കി. വ്യാഴം പുലര്‍ച്ചെയാണ് കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ട് പരിധിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നാണ് ഡ്രോണ്‍

gulf, Riyad

‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ

റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്‍, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്‍ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന്‍ തീരുര്‍, അഷ്‌റഫ്

gulf

മീഡിയാ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പുതിയ ഓഫീസ് ഡോ. മുഹമ്മദ് ലബ്ബ ഉദ്ഘാടനം ചെയ്തു. സൗദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നസ്‌റുദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്ക് കെട്ടിട സമുച്ചയത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക് നാസര്‍ കാരന്തൂര്‍, ഉബൈദ് എടവണ്ണ, ബഷീര്‍ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, ഷിബു ഉസ്മാന്‍, സത്താര്‍

Scroll to Top