Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

റിയാദ് അവന്യൂ മാളില്‍ ബ്യൂട്ടി ക്യൂ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: മുറബ്ബ അവന്യൂ മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാം നിലയില്‍ ബ്യൂട്ടി ക്യൂ ഷോ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഫഹദ് മുഐദ് അല്‍ ഉനൈസി ഉദ്ഘാടനം ചെയ്തു.

വിവിധതരം ആഭരണങ്ങള്‍, സ്ത്രീ സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ബ്യൂട്ടി ക്യൂവിന്റെ പ്രത്യേകത. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള ചാന്ദ് പൊട്ട്, സിന്ദൂരം തുടങ്ങി സൗദി അറേബ്യയില്‍ അപൂര്‍വമായി ലഭിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.

കാശ്മീര്‍, മുംബൈ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുളള പൗരാണിക ശില്പചാരുതയോടെ തയ്യാറാക്കിയതും നവീന ഡിസൈനിംഗിലുളള ആഭരണങ്ങളും ബ്യൂട്ടി ക്യൂവില്‍ ലഭ്യമാണ്. ഇതിനു പുറമെ ലോകോത്തര നിലവാരമുളള കൊറിയന്‍ ആഭരണങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫാഷന്‍ ഡിസൈനിഗുകളില്‍ തയ്യാറാക്കിയ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളും ഗ്യാരന്റിയോടെ ബ്യൂട്ടി ക്യൂവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന അന്താരാഷ്ട്ര ബ്രാണ്ടുകളുടെ വിവിധയിനം കോസ്‌മെറ്റിക്‌സുകള്‍, കേശാലങ്കാര ഉല്‍പ്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും ബ്യൂട്ടി ക്യൂവില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top