Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

Saudi News

gulf

സലാം തെന്നലക്ക് ഓ.ഐ.സി.സി യാത്രയപ്പ്

റിയാദ്: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായി സലാം തെന്നലക്ക് ഓ.ഐ.സി.സി യാത്രയപ്പ് നല്‍കി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സലാം തന്നലയെ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്നു ഷാള്‍ അണിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ ഭാരവാഹികള്‍ സലാം തെന്നലക്ക് സമ്മാനിച്ചു. […]

gulf

സൗദിയില്‍ സ്വദേശി വനിത പൈലറ്റിന് നിയമനം

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ പൈലറ്റായി സ്വദേശി വനതക്ക് നിയമനം. കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്കാണ് നിയമനം നല്‍കിയത്. ആദ്യ സര്‍വീസ് നടത്തിയ പൈലറ്റിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഊഷ്മള സ്വീകരണം നല്‍കി. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കടന്ന് പോയത്. വനിതാ പൈലറ്റിന് നിയമനം നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം കുറിച്ചിരിക്കുകയാണ് നെസ്മ എയര്‍ലൈന്‍സ്. ഹായില്‍ അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ നിന്ന് ഖസിം വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ്

gulf

മൈക് പോംപിയോ രാജാവുമായി ചര്‍ച്ച നടത്തി

റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് പോപിയോയുടെ സൗദി സന്ദര്‍ശനത്തിനുളളത്. ഇറാനെതിരെ അന്താരാഷ്ട്ര സഖ്യം ആവശ്യമാണെന്ന് മൈക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാന ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പോപിയോ സൗദിയിലെത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യു.എ.ഇയും

gulf

വിദേശകാര്യ സെക്രട്ടറിയും കിരീടാവകാശിയും ഉച്ച ഭക്ഷണത്തിന് റസ്‌റ്റോറന്റില്‍

റിയാദ്: സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത് കൗതുകമായി. ഉച്ചഭക്ഷണം കഴിക്കുന്നതിനാണ് ഇരുവരും ജിദ്ദ കോര്‍ണിഷിലെ റസ്റ്ററന്റില്‍ എത്തിയത്. പ്രോട്ടോകോളുകള്‍ ഉപേക്ഷിച്ചാണ് ഇരു നേതാക്കളും റസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയതോടെ റസ്‌റ്റോറന്റിലെത്തിയ ഉപഭോക്താക്കളും അമ്പരന്നു. കൊട്ടാരത്തില്‍ ഉച്ച വിരുന്നിന് ഒരുക്കം നടത്തിയിരുന്നെങ്കിലും ഇരുവരും റസ്റ്ററന്റില്‍ പോകാമെന്ന് തീരുമാനിച്ചു. ഇതോടെയാണ് ഇവര്‍ നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത്. കനത്ത സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് ഇരു നേതാക്കള്‍ക്കും ഒരുക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത

gulf

ഈസ്റ്റ് വെനീസ് അസോസിയേഷന്‍ അംഗത്വ കാമ്പയിന്‍

റിയാദ്: റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) അംഗത്വ കാമ്പയിന്‍ ആരംഭിച്ചു. എട്ടു വര്‍ഷമായി കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സേവനം ചെയ്യുന്ന കൂട്ടായ്മയാണ് ഇവ. റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കൂടുതല്‍ ആളുകളെ കൂട്ടായ്മയില്‍ ചേര്‍ക്കുന്നതിനാണ് അംഗത്വ കാമ്പയിനെന്ന് സംഘാടകര്‍ അറിയിച്ചു. അംഗത്വത്തിന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ (0559134091), സെക്രട്ടറി സിജു പീറ്റര്‍ (0592128001) എന്നിവരുമായി ബന്ധപ്പെടണം. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയും കിഴക്ക് പുളിങ്കുന്ന് –

gulf

എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

അല്‍ ഖോബാര്‍: കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനെ മലയാളി കൂട്ടായ്മകളുടെ സംയുക്ത വേദിയായ എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ഒ.ഐ.സി.സി റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കോബാര്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന

gulf

വര്‍ണാഭമായ പരിപാടികളോടെ അഞ്ചാമത് യോഗ ദിനം ആഘോഷിച്ചു

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു. ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ,

gulf

സ്‌പോണ്‍സര്‍ വേണ്ട; വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്പാര്‍ക് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴിയാണ് വിദേശികള്‍ പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനില്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മൂന്ന് ഘട്ടങ്ങളാണുളളത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള സുപ്രധാന ആനുകൂല്യങ്ങള്‍ക്കു അവകാശം ഉണ്ടാകും. ഇതായിരിക്കും വിദേശികളെ മുഖ്യമായും

gulf

തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

റിയാദ്: തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സൗദി അറേബ്യയില്‍ കാമ്പയിന്‍ ആരംഭിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് കാമ്പയിന്‍. ഖശോഗി കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു. കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്നും തുര്‍ക്കി പ്രസിഡണ്ട് വ്യക്തമാക്കി. തുടര്‍ന്നാണ് തുര്‍ക്കി വിരുദ്ധ കാമ്പയിന്‍ സൗദിയില്‍ ശക്തമായത്. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴസ് പ്രസിഡണ്ട് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ

gulf

ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല: ഡോ. ഹുസൈന്‍ മടവൂര്‍

റിയാദ്: ഇസ്ലാമിന്റെ പേരില്‍ കൊടുംഭീകതയും അക്രമങ്ങളും തീവ്ര വാദവും മുഖമുദ്രയാക്കിയ ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് കെ.എന്‍. എം. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. റിയാദ് കിങ് ഖാലിദ് ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ മത്സര പരിപാടിയുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിഭാഗീയതയുമില്ലാതെ മുഴുവന്‍ സൃഷ്ടികള്‍ക്കും സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിയുന്ന ദൈവത്തില്‍ വിശ്വാസിക്കുന്നവര്‍ ദൈവത്തിന്റെയും മതത്തി ന്റെയും പേരില്‍ കലഹിക്കുന്നത് ദൈവദോഷം തന്നെയാണ്. മതം ശാന്തതയും

gulf

കേളി സംവാദം: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം

റിയാദ്: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ കേളി ന്യൂസനയ്യ ഏരിയയുടെ സംവാദം സംഘടിപ്പിച്ചു. പത്താം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായിരുന്നു സംവാദം. ബത്ഹ മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ബേബികുട്ടി മോഡറേറ്ററായിരുന്നു. ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. മിഥ്യകളെ മുന്‍നിര്‍ത്തിയാണ് സാമൂഹിക അജണ്ടകള്‍ നിശ്ചയിക്കുന്നതെന്നും സത്യങ്ങളെ വളച്ചൊടിക്കുന്ന പഴയ കാലഘട്ടത്തിനു വിരാമമായെന്നും ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. ജലീല്‍ കോതകുറിശ്ശി ആമുഖ പ്രഭാഷണം നടത്തി. മനോഹരന്‍ നെല്ലിക്കല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ

gulf, todays events

നന്മ യാത്രയയപ്പ്

റിയാദ്: കരുനാഗപ്പള്ളി പ്രവാസികൂട്ടായ്മ നന്മ സ്ഥാപക വൈസ് പ്രസിഡന്റ് നൗഷാദ് ബിന്‍സാഗറിന് യാത്രയയപ്പ് നല്‍കി. യോഗം എന്‍ ആര്‍ കെ വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബഷീര്‍ എഫ്, ലത്തീഫ് തെച്ചി, ജയന്‍ കൊടുങ്ങല്ലൂര്‍, യൂസുഫ് കായംകുളം, അയൂബ് കരൂപടന്ന, അലക്‌സ് തോമസ്, സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി, സിനു അഹമ്മദ്, മുനീര്‍ മണപ്പള്ളി, ഷെഫീഖ് മുസ്ല്യാര്‍, ഷാജഹാന്‍ മൈനാഗപ്പള്ളി പ്രസംഗിച്ചു.

gulf, todays events

അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ്

ദമ്മാം: ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി പ്രവര്‍ത്തകന്‍ അനീറിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. പരിപാടിയില്‍ നവയുഗം പ്രസിഡന്റ് ഷാഹിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അനീറിന് ഉപഹാരം സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാവായ ഉണ്ണി പൂച്ചെടിയല്‍, ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി സലാം പരപ്പനങ്ങാടി, ഭാരവാഹികളായ നസീര്‍ കൊല്ലം, ഷൊഹാബ്, റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

gulf

അഗ്‌നിബാധ സാഹസികമായി നേരിട്ട യുവാവ് താരമായി

യാമ്പു: പെട്രോള്‍ സ്‌റ്റേഷനില്‍ ഉണ്ടായ അഗ്‌നിബാധയെ ധീരമായി നേരിട്ട യുവാവ് വന്‍ ദുരന്തം ഒഴിവാക്കി. സൗദിയിലെ യാമ്പുവിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് പെട്രോള്‍ സ്‌റ്റേഷനില്‍ അഗ്‌നി പടര്‍ന്നത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പെട്രാള്‍ പുറത്തേക്ക് ഒഴുകി. അഗ്‌നി ആളിപ്പടരുകയും ചെയ്തു. ഏത് സമയവും വന്‍ സ്‌ഫോടനത്തോടെ അഗ്‌നി വിഴുങ്ങാനുളള സാധ്യത. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെ പെട്രോള്‍ പമ്പിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.

Scroll to Top