‘ആരോഗ്യ സമ്പത്ത് – അനിവാര്യ സമ്പത്ത്’ ആരോഗ്യ ബോധവത്ക്കരണം
റിയാദ്: ‘ആരോഗ്യ സമ്പത്ത് അനിവാര്യ സമ്പത്ത്’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഏകദിന ആരോഗ്യ സംരക്ഷണ ക്യാമ്പ് ‘ഹെല്‍ത്തി ക്ലബ് 2020’ പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. പ്രവാസത്തിന്റെ ജോലി ഭാരം, സോഷ്യല്‍ മീഡിയ അമിതപയോഗം എന്നിവ പ്രവാസികള്‍ക്കു ശരിയായ വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും സമയം ലഭിക്കാത്ത കാലത്ത് സാമൂഹിക അവബോധത്തിനാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ് രണ്ട് സെഷനുകളിലായി നടന്നു. ആദ്യ സെഷനില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ് ഇന്റര്‍നാഷണല്‍ […]













