
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ കൊറോണ ഭീതിയില്‍. തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് നേടിയ മലയാളികള്‍ ഉള്‍പ്പെടെയുളള 350 തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തവര്‍ക്കുവേണ്ടി മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ ജോലി ചെയ്തിരുന്നവരാണ് ലേബര്‍ കാമ്പിലുളളത്. തൊഴില്‍ കരാര്‍ അവസാനിച്ചതോടെ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാനുളള ഒരുക്കത്തിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദായത് ഇവര്‍ക്ക് വിനയായി. വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ ഇന്ത്യയിലെത്താന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കാത്തിരിപ്പ് നീളുകയാണ്.
കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ലേബര്‍ ക്യാമ്പില്‍ സൗകര്യം ഇല്ല. ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായാല്‍ അതിവേഗം മറ്റു തൊഴിലാളികളിലേക്കും രോഗം പടരുമെന്ന ഭീതിയിലാണ് തൊഴിലാളികള്‍. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ കാമ്പ് സന്ദര്‍ശിച്ച് ഭക്ഷണ കിറ്റുകളും ഫെയ്‌സ് മാസ്‌കും വിതരണം ചെയ്തു. നൗഷാദ് ആലുവ, ഡൊമനിക് സാവിയോ, സലാം പെരുമ്പാവൂര്‍, സ്റ്റാന്‍ലി ജോസ്, ഇല്യാസ് കാസര്‍കോട്, ഇക്ബാല്‍ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പില്‍ സന്ദര്‍ശനം നടത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
