
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് യാത്രക്ക് മുമ്പ് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി. ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന് കെ എം സി സി സൗദി നാഷണല്‍ കമ്മറ്റി വര്‍കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ പ്രവാസികളോട് വിവേചനമാണ് കാണിക്കുന്നത്. മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാതെയുളള തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്നു ഒ ഐ സി സി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയും പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ഗള്‍ഫ് നാടുകളില്‍ ഹൃദയ സ്തംഭനം മൂലം ഓരോ ദിവസവും മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. സര്‍ക്കാരിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പ്രവാസികളില്‍ കൂടുതല്‍ ആശങ്കയും ഭീതിയും സൃഷ്ടിക്കും. അതുകൊണ്ടുതന്നെ മലയാളികളെ മടക്കികൊണ്ടുവരുന്നതിന് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
