സൗദിയില്‍ പുതിയ മൂന്ന് മന്ത്രാലയങ്ങള്‍
റിയാദ്: പുതിയ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് രൂപം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിനോദ സഞ്ചാരം, നിക്ഷേപം, കായികം എന്നീ വകുപ്പുകള്‍ക്കാണ് പുതിയ മന്ത്രാലയം. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിനെ കായിക മന്ത്രിയായി നിയമിച്ചു. അഹ്മദ് അല്‍ ഖത്തീബ് ആണ് ടൂറിസം വകുപ്പ് മന്ത്രി. ഖാലിദ് അല്‍ ഫാലിഹിനെ നിക്ഷേപ മന്ത്രിയായും നിയമിച്ചു. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന് പകരമാണ് ടൂറിസം മന്ത്രാലയം. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി […]














