Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ചങ്കാണ് യു എന്‍ എ; നെഞ്ചിലുണ്ട് യു എന്‍ എ; പറക്കാനൊരുങ്ങി മാലാഖമാര്‍

റിയാദ്: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ചാര്‍ട്ടര്‍ വിമാനം ഇന്നു വൈകുന്നേരം 5.10ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. നേരത്തെ 1.40ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. യു എന്‍ എയുടെ നേതൃത്വത്തിലുളള ആദ്യ വിമാന സര്‍വീസാണിത്. സൗദിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. നോര്‍ക്കയിലും എംബസിയിലും രജിസ്റ്റര്‍ ചെയ്തു കാത്തിരുന്നെങ്കിലും വന്ദേഭാരത് മിഷനില്‍ അവസരം ലഭിക്കാത്തവര്‍ക്കാണ് യു എന്‍ എ പ്രത്യേക വിമാന സര്‍വീസ് ഒരുക്കിയത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി നഴ്‌സുമാരും സംഘത്തിലുണ്ട്. ഇവരില്‍ പലരും മാര്‍ച്ച് അവസാനം തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് നേടിയവരാണ്.

റിയാദില്‍ നിന്നു 330 കിലോ മീറ്റര്‍ അകലെ അല്‍ ഹസയില്‍ ജോലി ചെയ്തിരുന്ന പന്ത്രണ്ടംഗ സംഘം രാവിലെ ആറിന് പുറപ്പെട്ട് പത്ത് മണിയോടെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ചങ്കാണ് യു എന്‍ എ; നെഞ്ചിലുണ്ട് യു എന്‍ എ എന്ന പ്‌ളക്കാര്‍ഡുമായാണ് ഇവര്‍ എത്തിയത്. ലഗേജിന് മുകളിലും ഇതു പതിച്ചിട്ടുക്ക്.

വന്ദേ ഭാരത് മിഷനില്‍ യാത്രക്ക് അവസരം ലഭിക്കാതായതോടെ നിരാശയിലായ നഴ്‌സുമാര്‍ ഏറെ ആഹ്‌ളാദത്തോടെയാണ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടത്. ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ മിനി ബസ്സിലാണ് അല്‍ ഹസയില്‍ നിന്നു 12 നഴ്‌സുമാര്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. റിയാദിന് പുറമെ ബുറൈദ, അല്‍ ഖര്‍ജ്, അല്‍ ഹസ എന്നിവിടങ്ങളില്‍ നിന്നുളള 170 യാത്രക്കാരാണ് ആദ്യ സര്‍വീസില്‍ ഇടം നേടിയത്. കൊച്ചില്‍ പ്രാദേശിക സമയം രാത്രി 12.30ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്താനും യു എന്‍ എ ശ്രമം നടത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top