ദമ്മാം: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്
പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ആദ്യ ഘട്ടങ്ങളില്‍ 750 മുതല്‍ 950 റിയാലാണ് നിരക്ക് ഈടാക്കിയത്. ജൂണ്‍ 10 മുതല്‍ കേരളത്തിലേക്ക് 1703 റിയാലാക്കി വര്‍ദ്ധിപ്പിച്ചത് അനീതിയാണ്. സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. ചികിത്സക്ക് നാട്ടില്‍ പോകുന്ന രോഗികള്‍, ഗര്‍ഭിണികള്‍, ജോലിയും ശമ്പളവുമില്ലാതെ മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ എന്നിവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് നിരക്ക് വര്‍ധനവ്.
പ്രസിഡന്റ് ഷാജഹാന്‍ വവ്വാക്കാവ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ചെയ്തു വരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനള്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ബഷീര്‍ വയനാട് വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിച്ചു. ബ്ലോക്ക് സെക്രട്ടറി ഷാന്‍ ആലപ്പുഴ, ഫൈസല്‍ കണ്ണൂര്‍, ഷാജഹാന്‍ തൃക്കരിപ്പൂര്‍, ഷാനവാസ് കണ്ണൂര്‍, റംസീജ് തിരുവനന്തപുരം, ആഷിഖ്, ഫിറോസ് ആലപ്പുഴ, ജംഷാദ്, നിഷാദ്, റുസ്ഫിദ് എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
