Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

സലാം മിന്‍ സൗദി; അഭിവാദ്യമര്‍പ്പിച്ച് ദേശഭക്തി ഗാനം (വീഡിയോ)

റിയാദ്: സൗദി അറേബ്യയുടെ വൈവിധ്യവും സംസ്‌കാരവും അനാവരണം ചെയ്യുന്ന ദേശ ഭക്തിഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനം സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് തയ്യാറാക്കിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖിന്റെ ആശയ ആവിഷ്‌കാരമാണ് ‘സൗദിയില്‍ നിന്ന് സമാധാനം’ എന്ന പേരില്‍ തയ്യാറാക്കിയ ഗാനം. യൂ ടൂബില്‍ 2 ദിവസത്തിനിടെ 18ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. റൊതാന ഓഡിയോ വിഷ്വലുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്.

അബ്ദുല്ല അബോറസ് രചിച്ച ഗാനത്തിന്റെ വരികള്‍ രാജ്യത്തെ 13 പ്രവിശ്യകളുടെയും പ്രത്യേകതകളിലേക്ക് വെളിച്ചം വീശുന്നു. സൗദിയിലെ 13 ഗായകരാണ് ഗാനം ആലപിച്ചത്. അഹമ്മദ് അല്‍ഹറമിയാണ് സംഗീതം നിര്‍വഹിച്ചത്.

ഓരോ പ്രവിശ്യയിലെയും ജനങ്ങളുടെ പരമ്പരാഗത രീതികളും ഭൂമിശാസ്ത്ര വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവുമാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരം ചരിത്രം എന്നിവക്ക് പുറമെ രാഷ്ട്ര നിര്‍മിതിക്ക് സംഭാവന നല്‍കിയ നേതാക്കളോടുളള സ്‌നേഹവും ഗാനം പങ്കുവെക്കുന്നുണ്ട്. മുഹമ്മദ് അബ്ദു, തലാല്‍ സലാമ, റഷീദ് അല്‍മാജിദ്, ജാബര്‍ അല്‍കാസര്‍, ഖാലിദ് അബ്ദുല്‍റഹ്മാന്‍, അസീല്‍ അബോബക്കര്‍, റാബെ സക്കര്‍, റഷീദ് അല്‍ഫാരിസ്, അബ്ദുല്‍മജീദ് അബ്ദുല്ല, അയ്ദ് യൂസഫ്, അബാദി അല്‍ജൗഹര്‍, ദാലിയ മജീദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഗായകര്‍ വാസ സ്ഥലങ്ങളിലിരുന്ന് ആലപിച്ച ഗാനങ്ങള്‍ സംയോജിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top