
റിയാദ്: ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു അപ്രത്യക്ഷനായ മലയാളിയെ രണ്ടാഴ്ച കഴിഞ്ഞും കണ്ടെത്താനായില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി തളിക്കളം മുഹമ്മദി(57)നെയാണ് കാണാതായത്. മെയ് 28ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അതിന് ശേഷം ആശുപത്രിയില്‍ നിന്നാണ് അപ്രത്യക്ഷനായത്. റിയാദ് അല്‍ മുഹൈദിബ് കമ്പനിയില്‍ ഡ്രൈവറാണ്. സ്‌പോണ്‍സര്‍ ദീര പൊലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ എംബസിയിലും വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ സുഹൃത്തുക്കളായ സഗീര്‍ അന്താരത്തറ (502288045), അനൂപ് മുഹമ്മദ്കുഞ്ഞ് (0502325473, 0564498898) എന്നിവരെ അറിയിക്കണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
