
റിയാദ്: വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യക്കു പുറമെ ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ നടത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ദമ്മാമില്‍ നിന്നു ആറും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു മൂന്ന് വീതം സര്‍വീസുമാണ് നടത്തുക. പ്രഖ്യാപിച്ച ഷെഡ്യൂളില്‍ കേരളത്തിലേക്ക് സര്‍വീസ് ഇല്ല. ജൂണ്‍ 16 മുതല്‍ 22 വരെ ദമ്മാമില്‍ നിന്നു ദല്‍ഹി ഭുവനേശ്വര്‍, ലക്‌നോ, ട്രിചി, ഹൈദരാബാദ് ഗോവ, അഹമദാബാദ്, മംഗലാപുരം, ജിദ്ദയില്‍ നിന്ന് ലക്‌നോ, കൊയമ്പത്തൂര്‍, ഭൂവനേശ്വര്‍, ദല്‍ഹി ഗയ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. സൗദിയില്‍ നിന്നുളള 12 സര്‍വീസുകളില്‍ പത്തും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ദമ്മാമില്‍ നിന്നുളള ഓരോ സര്‍വീസ് എയര്‍ ഇന്ത്യയും ഗോ എയറും നടത്തും.
Flight Number | Departure Airport | Destination(s) in India | Date | Airline |
AI 0914 | Dammam | Delhi – Bhubaneshwar | 16-Jun-20 | Air India |
G8 7093 | Dammam | Lucknow | 19-Jun-20 | Go Air |
6E-9772 | Dammam | Trichy | 21-Jun-20 | INDIGO |
6E-9611 | Dammam | Hyderabad – Gaya | 21-Jun-20 | INDIGO |
6E-9752 | Dammam | Ahmedabad | 21-Jun-20 | INDIGO |
6E-9771 | Dammam | Mangalore | 21-Jun-20 | INDIGO |
6E-9773 | Jeddah | Pune | 22-Jun-20 | INDIGO |
6E-9437 | Jeddah | Lucknow | 22-Jun-20 | INDIGO |
6E-9775 | Jeddah | Coimbatore | 22-Jun-20 | INDIGO |
6E-9779 | Riyadh | Bhubaneshwar | 22-Jun-20 | INDIGO |
6E-9145 | Riyadh | Delhi-Gaya | 22-Jun-20 | INDIGO |
6E-9617 | Riyadh | Bengaluru | 22-Jun-20 | INDIGO |
അതേസമയം, ഈ മാസം 14ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എഐ 924 വിമാനം 17ലേക്ക് മാറ്റി. 15ന് പുറപ്പെടേണ്ട എ ഐ 1942 ദമ്മാം തിരുവനന്തപുരം വിമാനം 18ന് പുറപ്പെടുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
